വീടിന്‌ മുന്നില്‍ നിര്‍ത്തിയിട്ട മത്സ്യതൊഴിലാളിയുടെ ബൈക്ക്‌ കത്തിച്ചു

0
11

ഉപ്പള: വീടിന്‌ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക്‌ കത്തിച്ചു. ഉപ്പള പഞ്ചത്തൊട്ടി മെണക്കിന മൂലയിലെ മത്സ്യതൊഴിലാളിയായ ചന്ദ്രഹാസയുടെ പള്‍സര്‍ ബൈക്കാണ്‌ കത്തിച്ചത്‌. ഇന്നലെ രാത്രി 11.30 വോടെയാണ്‌ സംഭവം. വീടിന്‌ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക്‌ കത്തുന്നത്‌ കണ്ട വീട്ടുകാര്‍ പുറത്തേക്ക്‌ വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട്‌ വീട്ടുകാര്‍ തീയണച്ചു. ബൈക്ക്‌ ബാഗികമായി കത്തി നശിച്ചു. വീടിന്‌ പരിസരത്തെ തെരുവുവിളക്കുകള്‍ അണച്ചാണ്‌ അക്രമികള്‍ എത്തിയത്‌.

NO COMMENTS

LEAVE A REPLY