ബദിയഡുക്കയിലും കവര്‍ച്ച; മണിയമ്പാറയിലെ വീട്ടില്‍ നിന്നു നാലര ക്വിന്റല്‍ ഉലിച്ച അടക്ക മോഷ്ടിച്ചു

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലും കവര്‍ച്ച. വീട്ടില്‍ നിന്നു നാലര ക്വിന്റല്‍ അടയ്ക്ക മോഷണം പോയി. മണിയമ്പാറയിലെ സുനൈനയുടെ വീട്ടിലാണ് സ്റ്റെയര്‍കേസ് റൂമില്‍ ചാക്കിലാക്കി സൂക്ഷിച്ചതായിരുന്നു അടയ്ക്ക. സുനൈനയും കുടുംബവും ശനിയാഴ്ച ഉച്ചയ്ക്ക് വീടു പൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പൂട്ടു പൊളിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. അതേസമയം ഗേറ്റിലെ പൂട്ട് അതേപടി കാണപ്പെട്ടു. കവര്‍ച്ചക്കാര്‍ മതില്‍ ചാടിയാണ് വീട്ടിനകത്തു കടന്നതെന്നു സംശയിക്കുന്നു. ബദിയഡുക്ക പൊലീസ് മണിയമ്പാറയിലെത്തി അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
3.9 കോടി രൂപ ചെലവിൽ കാറഡുക്ക ജി.വി.എച്ച്.എസ്.എസിനു നിർമ്മിച്ച മൂന്നുനില അക്കാദമിക് ബ്ലോക്ക്ഉദ്‌ഘാടനം ചെയ്തു ;നാടിന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിദ്യാര്‍ഥികള്‍ക്കാവണം : മന്ത്രി കെ.എം ഷാജി
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍, അന്വേഷണ സംഘം പരിശോധിച്ചത് നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍
Scroll to top

You cannot copy content of this page