യുവതി പൊള്ളലേറ്റ്‌ മരിച്ചു

0
17

ചെറുവത്തൂര്‍: സംശയകരമായ സാഹചര്യത്തില്‍ വാടക വീട്ടില്‍ വച്ച്‌ പൊള്ളലേറ്റ യുവതി കോഴിക്കോട്ടെ ആശുപത്രിയില്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയും തൃക്കരിപ്പൂര്‍ തട്ടാര്‍കടവിലെ വാടക വീട്ടില്‍ താമസക്കാരനുമായ കെട്ടിട നിര്‍മ്മാണ തൊഴിലാളി രമേശ്‌ വിശ്വാസിന്റെ ഭാര്യ സുവര്‍ണ്ണ റായ്‌ (22)യാണ്‌ ഇന്നലെ രാത്രി മരിച്ചത്‌.
30ന്‌ രാത്രിയിലാണ്‌ ഭര്‍ത്താവിനും ഒന്നര വയസുള്ള മകള്‍ക്കും ഒപ്പം താമസിക്കുന്ന സുവര്‍ണ്ണയെ വാടക വീട്ടില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടത്‌. നാട്ടുകാരും പൊലീസും ചേര്‍ന്ന്‌ ഉടന്‍ പരിയാരത്തും പിന്നീട്‌ കോഴിക്കോട്ടെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തില്‍ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY