കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ സ്റ്റീഫന്‍ എന്നയാളുടെ സ്റ്റുഡിയോ കത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ 15 ന് സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഒരന്വേഷണം പോലും പോലീസ് നടത്തിയിട്ടില്ല. ഏഴു മാസം മുന്‍പ് മഞ്ചേശ്വരം ചര്‍ച്ചിന് നേരെ അക്രമം നടത്തിയവരെയും ഇതുവരെ കത്തൊന് പോലീസിന് കഴിഞ്ഞിട്ടില്ല. മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലെ വിവിധ മാഫിയകളുടെ അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനക്ക് തന്നെ നാണക്കേടാണ്. സ്റ്റുഡിയോ കത്തിച്ച പ്രതികളെ എത്രയും വേഗം അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ന്യൂനപക്ഷ മോര്‍ച്ച നേതൃത്വം നല്കുമെന്നു യോഗം മുന്നറിയിച്ചു. ജില്ലാ പ്രസിഡന്റ് റോയി അധ്യക്ഷത വഹിച്ചു.
സിജോ, ഹുസൈന്, ഷാജി, തോംസണ്‍ ജയിംസ്, ജോസഫ,് അഷറഫ്.പി സംസാരിച്ചു.