അമിതമായ ഫോൺ ഉപയോഗം വിലക്കി; പിന്നാലെ യുവതിയെ കാണാതായി, എറണാകുളം സ്വദേശിക്കൊപ്പം പോയെന്ന് സംശയം

ബദിയഡുക്ക: മാതാവിന്റെ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തതിനു പിന്നാലെ യുവതിയെ കാണാതായി. ബാറഡുക്ക സ്വദേശിനിയെ ആണ് കാണാതായത്. സംഭവത്തില്‍ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്ത യുവതി മാതാവിന്റെ മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ വീട്ടുകാര്‍ താക്കീതു നല്‍കുകയും യുവതി ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയെ കാണാതായത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page