ഓം ബിര്‍ളയെ ലോക്‌സഭയുടെ സ്പീക്കറായി തിരഞ്ഞെടുത്തു
18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. രണ്ടാംതവണയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുക്കുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയാണ് സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള.