അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക; കാഞ്ഞങ്ങാട്ട് 50 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കാസര്‍കോട്: ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. അവശരായ വിദ്യാര്‍ത്ഥികള്‍ സ്കൂളിന് സമീപത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.