വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കുഴിച്ചുമൂടാനെന്ന വ്യാജേന വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കാന്‍ ശ്രമിച്ചു; വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി, സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ കേസ്, പ്രതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കാസര്‍കോട്: വാഹനമിടിച്ച് ചത്ത മുള്ളന്‍പന്നിയെ കറിവയ്ക്കാന്‍ ശ്രമിച്ച സിവില്‍ ഡിഫന്‍സ് അംഗത്തിനും ബന്ധുവിനുമെതിരെ വനം വകുപ്പ് കേസെടുത്തു. കാഞ്ഞങ്ങാട്ടെ സിവില്‍ ഡിഫന്‍സ് അംഗം ചെമ്മട്ടംവയല്‍ സ്വദേശി എച്ച് കിരണ്‍ കുമാര്‍, ചുള്ളിക്കര അയറോട്ട് പാലപ്പുഴ