രൂപമാറ്റം വരുത്തിയ ബുള്ളറ്റിന്റെ ഫോട്ടോയെടുത്ത പൊലീസുകാരോട് തട്ടിക്കയറി; മംഗല്‍പാടി പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
കാസര്‍കോട്: രൂപമാറ്റം വരുത്തിയ ബുള്ളറ്റിന്റെ ഫോട്ടോയെടുത്ത പൊലീസുകാരോട് പഞ്ചായത്തംഗം തട്ടിക്കയറിയതായി പരാതി. മംഗല്‍പ്പാടി പഞ്ചായത്തിലെ മുസ്ലിംലീഗ് അംഗം മുഹമ്മദ് ഹുസൈനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം ഉപ്പള ടൗണിലാണ് കേസിനാസ്പദമായ സംഭവം.