ബോംബ് ഭീഷണി; ഇന്‍ഡിഗോയുടെ ജബല്‍പൂര്‍-ഹൈദരാബാദ് വിമാനം വഴിതിരിച്ചുവിട്ടു
ബോംബ് ഭീഷണി. ഇന്‍ഡിഗോ വിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഞായറാഴ്ച്ച ലഭിച്ചത്. തുടര്‍ന്ന് വിമാനം നാഗ്പൂരില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.