![](https://malayalam.karavaldaily.com/wp-content/uploads/2024/07/inbound8506645052672229501-300x204.jpg)
നാടക സംവിധായകൻ ഇയ്യക്കാട്ടെ രവീന്ദ്ര വാര്യർ അന്തരിച്ചു
കാസർകോട്: നാടക സംവിധായകനും നടനുമായിരുന്ന ഈയ്യക്കാട്ടെ മേക്കണക്കിൽ രവീന്ദ്ര വാര്യർ(56) അന്തരിച്ചു. തൃക്കരിപ്പൂർ പോളിടെക്നിക് ജീവനക്കാരനാണ്. ക്ഷീര കർഷകൻ കൂടിയായിരുന്നു. നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പരേതരായ ടി.വി. മാധവവാര്യരുടെയും കമലാക്ഷി വാരസ്യാരുടെയും മകനാണ്.