Category: Local News

അതിതീവ്രമഴയ്ക്ക് സാധ്യത; കാസര്‍കോട് ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലപ്പുറത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മോഷണം പോയ സൈക്കിള്‍ കണ്ടെത്താനായില്ല; പുതിയ സൈക്കിള്‍ വാങ്ങി നല്‍കി പൊലീസ്, അഭിജിത്തും മാതാവും ഹാപ്പി

കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്ത് ഗവ. സ്‌കൂളിലെ എട്ടാംക്ലാസിലെ അഭിജിത്ത് ഇനി സ്‌കൂളിലേക്ക് പറക്കും. ഹൊസ്ദുര്‍ഗ് പൊലീസ് വാങ്ങി നല്‍കിയ പുത്തന്‍ സൈക്കിളില്‍. കല്ലൂരാവിയിലെ ശ്രീജയുടെ മകനാണ് അഭിജിത്ത്. സ്വന്തമായി ഉണ്ടായിരുന്ന സൈക്കിള്‍ ആരോ മോഷ്ടിച്ചു

കൃഷ്ണന്‍ കോമരം അന്തരിച്ചു; വിടവാങ്ങിയത് ചീരുംബാ ഭഗവതിയുടെ ഉപാസകന്‍

കാസര്‍കോട്: കാടകം, ചന്ദനടുക്കം ചീരുംബാഭഗവതി ക്ഷേത്രത്തിലെ ചീരുംബാ ഭഗവതി കോമരമായ കര്‍മ്മന്തൊടി, കാവുങ്കാലിലെ കൃഷ്ണന്‍ കോമരം (കിട്ടന്‍ കോരാസന്‍-92) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചന്ദനടുക്ക ക്ഷേത്ര വളപ്പില്‍ ആചാര പ്രകാരം

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗം

കാസര്‍കോട്: മലബാറിലെ പ്ലസ്് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കാസര്‍കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉന്തും തള്ളും ഉണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.വിദ്യാനഗറിലുള്ള ഡിസിസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച

പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്; സൈലന്റ് സ്‌ക്വാഡ് അന്വേഷണം തുടങ്ങി, ഗൂഢാലോചന കണ്ടെത്തല്‍ വെല്ലുവിളി

കാസര്‍കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയ ശേഷം തല്ലിക്കൊന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു കൊണ്ടുള്ള ഉത്തരവ് കാസര്‍കോട്ടെത്തി. ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ സൈലന്റ് സ്‌ക്വാഡ്

മഴക്കാലകള്ളന്മാര്‍ മലബാറിലേക്ക്; തൃക്കരിപ്പൂരില്‍ ക്ഷേത്ര കവര്‍ച്ചാശ്രമം

കാസര്‍കോട്: മഴക്കാലത്ത് മാത്രം കവര്‍ച്ച നടത്തുന്നത് പതിവാക്കിയ സംഘം ജില്ലയില്‍ തമ്പടിച്ചതായുള്ള സൂചനകള്‍ക്ക് പിന്നാലെ തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ ക്ഷേത്രത്തിലും കവര്‍ച്ചാ ശ്രമം. കഴിഞ്ഞ ദിവസം നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നു ക്യാമറയും പണവും

സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ സഹോദരന്‍ അന്തരിച്ചു

കാസര്‍കോട്: സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ സഹോദരന്‍ ബേഡകം, പന്നിയാടിയിലെ സി. ബാബു (85) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: രഘു (കുറ്റിക്കോല്‍), സുമതി (ബീംബുങ്കാല്‍), ചന്ദ്രന്‍ (പന്നിയാടി). മരുമക്കള്‍: ശ്യാമള, പരേതനായ മാധവന്‍(നീര്‍ക്കയ), ശ്രീലത

ആരിക്കാടി കടവത്ത് മിനി ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കാസർകോട്: ദേശീയപാത ആരിക്കാടിയിൽ മീൻ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിനു ഗുരുതര പരിക്കേറ്റു. കൊടിയമ്മ പേപ്പിനടുക്ക സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുൽ റഹ്മാൻ അസ്ക്കർ (22) ആണ് മരിച്ചത്. സുഹൃത്ത്

കളനാട് വാഹനാപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മരിച്ചു

കാസർകോട്: മിനിലോറിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചെമ്പരിക്ക ജിയുപി സ്‌കൂളിന് സമീപത്തെ ഖത്തർ ഹൗസിൽ ഇബ്രാഹിം കീഴൂർ (ഇബ്രാഹിം പാറയിൽ -63) ആണ് മരിച്ചത്. ഈ മാസം 19ന് രാത്രി എട്ടരയോടെ കളനാട്

സംശയ രോഗം; ഭാര്യയെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും മൂന്നു ലക്ഷം പിഴയും

കാസർകോട്: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ പട്ടാപ്പകല്‍ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ പിഴയും. പെർള അജിലടുക്കയിലെ സുശീലയെ

You cannot copy content of this page