Category: Local News

കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും കടവില്‍ മുങ്ങി മരിച്ചു

മൂവാറ്റുപുഴ രണ്ടാര്‍ കരയില്‍ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും മുങ്ങി മരിച്ചു. കിഴക്കേ കുടിയില്‍ ആമിന, ഇവരുടെ പേരക്കുട്ടി ഫര്‍ഹാ ഫാത്തിമ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച 11 മണിയോടെ രണ്ടാര്‍ കരയിലെ നെടിയന്‍കാല കടവിലാണ് അപകടമുണ്ടായത്.

റംസാന്‍: അവസാന വെള്ളിയില്‍ പള്ളികള്‍ നിറഞ്ഞു കവിഞ്ഞു

കാസര്‍കോട്: ഇന്ന് റംസാനിലെ അവസാനത്തെ വെള്ളി. വിശ്വാസികള്‍ക്ക് ഏറ്റവും പുണ്യമേറിയ ദിനമാണ് വെള്ളി. അത് റമസാനിലേതാകുമ്പോള്‍ പുണ്യം ഇരട്ടിയാകും. വ്രതമാസം അവസാനിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാപമോചന പ്രാര്‍ഥനയിലാകും വിശ്വാസികള്‍. ആയിരം മാസത്തേക്കാള്‍

മലബാര്‍ ദേവസ്വം ബോര്‍ഡ് നിലപാട്: ആരിക്കാടി പാറ ശ്രീഭഗവതി ആലി ചാമുണ്ഡി ക്ഷേത്രം ഉത്സവം വിവാദത്തില്‍

കാസര്‍കോട്: ജില്ലയിലെ പ്രശസ്ത ക്ഷേത്രമായ കുമ്പള ആരിക്കാടി പാറ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം വിവാദത്തിലേക്ക്. ക്ഷേത്ര ഉത്സവത്തിന് ഭണ്ടാര ക്ഷേത്രത്തില്‍ നിന്ന് ഭണ്ടാരം ക്ഷേത്രത്തിലേക്ക് കൊണ്ടുവരേണ്ടെന്നും ക്ഷേത്രത്തിനു വേണ്ട ഭണ്ടാരം

മരുഭൂമിയിലെ മണലാരണ്യങ്ങളില്‍ കൃഷിയില്‍ ആനന്ദം കണ്ടെത്തി കാസര്‍കോട് സ്വദേശി

കാസര്‍കോട്: പ്രവാസ ജീവിതത്തെ ഒഴിവുസമയങ്ങളില്‍ കൃഷിയില്‍ ആനന്ദം കണ്ടെത്തി കാസര്‍കോട്പുതിയകണ്ടം കാല്‍ച്ചാമരം താമസിക്കുന്ന രാജു കരിപ്പാടക്കന്‍. കഴിഞ്ഞ 28 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന രാജു മണലാരണ്യങ്ങളില്‍ കഴിഞ്ഞ പത്തുമാസത്തിനിടെ വിളയിച്ചത് നമ്മുടെ നാട്ടിലെ

ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; പാനൂരില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: പാനൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റ ഒരാള്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകനായ പുത്തൂര്‍ സ്വദേശി ഷെറിന്‍(26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്‌ഫോടനത്തില്‍ മുളിയാത്തോട് സ്വദേശി വിനീഷി(24)നും പരിക്കേറ്റിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് ഒടിഞ്ഞ് വീണു; പ്രസംഗം തടസപ്പെട്ടു

മൈക്ക് ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു.

കഞ്ചാവും കത്തിയും; നാട്ടുകാര്‍ ഭീഷണിയില്‍; ഷിറിയയില്‍ മണലൂറ്റല്‍ വ്യാപകം

കാസര്‍കോട്: പൂഴികടത്തിന് പുഴയിലെ പൂഴി മതിയാവാതായതോടെ ഷിറിയ കടല്‍ത്തീരത്തും മണലൂറ്റല്‍ വ്യാപകമായിരിക്കുന്നു. ഷിറിയ ഒളയം അടുക്ക വീരനഗര്‍ എന്നിവിടങ്ങളിലെ 13 അനധികൃത കടവുകളില്‍ നിന്നും കടല്‍ത്തീരത്തു നിന്നും അനധികൃതമായി ശേഖരിക്കുന്ന പൂഴി ടിപ്പറില്‍ കയറ്റി

കാസര്‍കോട്ട് തീപാറും മത്സരം; എം.വി ബാലകൃഷ്ണന് രണ്ട് അപരന്മാര്‍

കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ തീപാറും മത്സരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കുന്നതിനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് സിപിഎമ്മും ഇടതുമുന്നണിയും. സ്ഥാനാര്‍ത്ഥി പര്യടനം തുടരുന്നതിനിടയില്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ കുടുംബയോഗങ്ങളും

തെരഞ്ഞെടുപ്പുല്‍സവം; കാസര്‍കോട് ജില്ലയില്‍ അനധികൃത ചെങ്കല്‍ കടത്ത് സജീവം

കാസര്‍കോട്: തെരഞ്ഞെടുപ്പുല്‍സവം കൊടിയേറിയതോടെ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത ചെങ്കല്‍ ഖനനം തകൃതിയായി തുടരുന്നു. വെട്ടിയെടുക്കുന്ന കല്ലുകള്‍ കര്‍ണാടകയിലേക്കും തമിഴ് നാട്ടിലേക്കുമാണ് രാത്രികാലങ്ങളില്‍ ടോറസ് ലോറികളില്‍ കടത്തുന്നുണ്ടെന്നാണ് സംസാരം. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ

കണ്ണപുരം വാഹനാപകടം; മരണപ്പെട്ട മുതഅല്ലിം വിദ്യാര്‍ത്ഥിക്ക് നാടിന്റെ യാത്രാമൊഴി

കാസര്‍കോട്: കണ്ണൂര്‍, കണ്ണപുരം റെയില്‍വെ സ്റ്റേഷന് സമീപത്ത് വ്യാഴാഴ്ച രാവിലെ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മുതഅല്ലിം വിദ്യാര്‍ത്ഥിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പുത്തിഗെ, കട്ടത്തടുക്കയിലെ അറന്തോട്, മുഹമ്മദ് ഹാജിയുടെ മകന്‍

You cannot copy content of this page