Category: Breaking News

മാസപ്പടി വിവാദം മുഖ്യമന്ത്രി ഉൾപ്പെടെ വാങ്ങിയത് 96 കോടിയെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂർ: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ എന്തുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 96 കോടിയാണ് കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ ഉമ്മന്‍ചാണ്ടിയുടെ ചികിത്സ വിവാദമാക്കി സിപിഎം; തിരിച്ചടിച്ച് വിഡി സതീശൻ ;സർക്കാർ ചികിത്സക്ക് ഒന്നും ചെയ്തില്ലെന്ന്  പ്രതിപക്ഷ നേതാവ്

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ പ്രചാരണത്തിന് ചൂടു പിടിക്കും  മുൻപേ  യുഡിഎഫിനെ കടന്നാക്രമിച്ച് ചികിത്സാ വിവാദം ഉയർത്തി സിപിഎം. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ മതിയായ ചികിത്സ നല്‍കാന്‍ കഴിയാത്ത പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസെന്ന്‌ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ചത് പരാമർശിച്ച് പ്രധാനമന്ത്രി; അവിശ്വാസ പ്രമേയ മറുപടിയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി; അടുത്ത തവണയും എൻ.ഡി.എ അധികാരത്തിലെത്തുമെന്ന്  പ്രധാനമന്ത്രി

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ  കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ പരിഹസിച്ചും കടന്നാക്രമിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം കൊണ്ട് വന്നത് അടുത്ത ലോക്സഭാ തെരഞ്ഞടുപ്പിൽ എൻ.ഡി.എയുടെ വിജയത്തിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി

വീണാ വിജയന്‍റെ മാസപ്പടിയിൽ നിയമസഭയിൽ ചോദ്യമില്ലാതെ പ്രതിപക്ഷം;ചട്ടം ചൂണ്ടികാണിച്ച് ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് ; ഒത്തുതീർപ്പെന്ന്  ബിജെപി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ വിവാദം സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ചോദിക്കാതെ പ്രതിപക്ഷം.മാസപ്പടി വിവരം പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചില്ല.ഇക്കാര്യം

രാഹുൽ ഗാന്ധി വനിതാ അംഗങ്ങളെ നോക്കി ചുംബന ആംഗ്യം കാണിച്ചെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി: രാഹുൽ ഗാന്ധി ലോക്സഭയിൽ ചുംബന ആംഗ്യം കാണിച്ചെന്ന പരാതിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച്  മടങ്ങുമ്പോൾ രാഹുൽ ഫ്ലെയിംഗ് കിസ്സ്  ആംഗ്യം കാണിച്ചെന്നാണ് സ്മൃതി തന്‍റെ പ്രസംഗത്തിൽ

മണിപ്പൂരിൽ രാജ്യം കൊലചെയ്യപ്പെട്ടു ; ലോക് സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മണിപ്പൂരിൽ  രാജ്യം കൊലചെയ്യപ്പെട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ഇന്ത്യയുടെ ശബ്ദം കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി

CMRL നിന്ന് പണം പറ്റിയവരിൽ ഇതര രാഷ്ട്രീയ നേതാക്കളും?.ഭരണ,പ്രതിപക്ഷ നിരയിലെ പ്രമുഖരുടെ പേരുകൾ ആദായ നികുതി വകുപ്പ്  പിടിച്ചെടുത്ത രേഖയിൽ ; അഴിമതി വിവാദം കേരളാ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുമോ?.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന്  മാസപ്പടിയായി 1.72 കോടി കൈപ്പറ്റിയെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഇതര രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയെന്ന് ആരോപണം ശക്തമാകുന്നു.ആദായ നികുതി വകുപ്പ്

മുഖ്യമന്ത്രിയുടെ മകൾക്ക് 1.72 കോടി മാസപ്പടി ലഭിച്ചു;പണം നൽകിയത് സിഎംആർഎൽ കമ്പനി;നിയമവിരുദ്ധ ഇടപാടെന്ന് ആദായ നികുതി തർക്ക പരിഹാര ബോർഡ്

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകൾ. സിഎംആർഎൽ കമ്പനി മൂന്ന് വർഷത്തിനിടെ വീണാ വിജയന്  1.72 കോടി രൂപ നൽകിയെന്നാണ് പുറത്ത് വരുന്ന വിവരം.ആദായ നികുതി

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

പ്രശസ്ത സംവിധായകൻ സിദ്ദിഖ്(59) അന്തരിച്ചു.കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയയും കരൾരോഗവും ബാധിച്ച്  ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിനിടയാക്കിയത്.രോഗം ഗുരുതരമായതോടെ എക്മോ യന്ത്രത്തിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്.സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് ,

ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി;ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്; പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമെന്ന് ചാണ്ടി ഉമ്മൻ

ന്യൂഡൽഹി: ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്സ്. സംസ്ഥാന പ്രസിഡന്‍റ് കെ.സുധാകരനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച് 3 മണിക്കൂറിനകം സ്ഥാനാർത്ഥിയെ  കോൺഗ്രസ്സ്

You cannot copy content of this page