നഗരങ്ങളിലേക്ക് സൈന്യത്തെ അയക്കുമെന്നുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ നിലപാടുമായി ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന നഗരങ്ങളിലേക്ക് സൈന്യത്തെ അയക്കുമെന്നുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ നിലപാടുമായി ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍. ഡെമോക്രാറ്റിക് ഗവര്‍ണേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു കത്തില്‍ ഒപ്പിട്ടുകൊണ്ട് മിക്ക ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരും ട്രംപിന്റെ നീക്കത്തെ ‘അധികാര ദുര്‍വിനിയോഗം’ എന്ന് വിശേഷിപ്പിച്ചു.നിയമപാലനത്തിനായി സൈന്യത്തെ വിന്യസിക്കുന്നത് അനാവശ്യവും നിയമവിരുദ്ധവുമാണെന്ന് കത്തില്‍ ഗവര്‍ണര്‍മാര്‍ ചൂണ്ടിക്കാട്ടി. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അവിടത്തെ ഗവര്‍ണര്‍മാരുടെ അനുമതിയില്ലാതെ സൈന്യത്തെ അയക്കാനുള്ള പ്രസിഡന്റിന്റെ ശ്രമം രാജ്യത്തെ നിയമ …