പാലക്കുന്നില്‍ ഓട്ടോ ഡ്രൈവറായിരുന്ന മനോഹരന്‍ മുദിയക്കാല്‍ അന്തരിച്ചു

കാസര്‍കോട്: ദീര്‍ഘകാലം പാലക്കുന്നില്‍ ടെമ്പോ, ഓട്ടോ ഡ്രൈവര്‍ ആയിരുന്ന മനോഹരന്‍ മുദിയക്കാല്‍ (56) അന്തരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഉഷ. മക്കള്‍: അശ്വതി, ഹര്‍ഷിത. മരുമക്കള്‍: സനത്, അഭിലാഷ്.സഹോദരങ്ങള്‍: പ്രകാശന്‍, സീമ.

പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്; 69 കാരന് 33 വര്‍ഷം തടവും 31,000 രൂപ പിഴയും

കണ്ണൂര്‍: പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ 69 കാരനെ 33 വര്‍ഷം കഠിന തടവിനും 31,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.മുരിങ്ങേരി, ആലക്കല്‍ റോഡില്‍ സ്വന്തമായി സ്ഥാപനം നടത്തുന്ന സി.മോഹന(69)നെയാണ് കണ്ണൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എം ടി ജലജ റാണി ശിക്ഷിച്ചത്. 2018 ഏപ്രില്‍ 26നാണ് കേസിനാസ്പദമായ സംഭവം. ചക്കരക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ വി പ്രമോദനും എസ് ഐ സുമേഷുമാണ് കേസ് അന്വേഷിച്ചത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. പുതിയ ബ്ലോക്കിനു പിന്‍വശത്തു നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ടാഴ്ചക്കിടേ ഏഴു മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പിടികൂടിയത്. ജയിലിലേക്ക് മൊബൈല്‍ ഫോണുകള്‍ എത്തിച്ചു നല്‍കുന്ന സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ജയിലിനു അകത്തേക്ക് മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും എറിഞ്ഞു കൊടുക്കുന്നതിനു വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നതായി പിടിയിലായ ആള്‍ പൊലീസിനോട് …

ഓണവിസ്മയവുമായി ഓര്‍മ്മയിലൊരു കുമ്മാട്ടിക്കളി

(ജോയ്സ് വര്‍ഗീസ് ,കാനഡ) കുമ്മാട്ടി മുഖങ്ങള്‍ മിനുക്കിവെയ്ക്കുന്ന കുമ്മാട്ടി സംഘത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട്. അതിലെ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, എന്നെ ഓര്‍മിപ്പിച്ച ഒരു കുമ്മാട്ടി കഥ. കുമ്മാട്ടികള്‍, ഓണത്തപ്പന്റെ കൂടെ വിട്ട ശിവന്റെ ഭൂതഗണങ്ങള്‍ എന്ന് ഐതിഹ്യം. തൃശൂരിലെ ചില ഗ്രാമങ്ങളില്‍ ഓണക്കാലത്തു കുമ്മാട്ടി കളിച്ചിരുന്നു. കൊയ്ത്തും മെതിയും കഴിഞ്ഞ് നെല്‍കററയൊഴിഞ്ഞ മുറ്റവും നിറയുന്ന അറയും ഓണനാളുകളില്‍ സമൃദ്ധി നല്‍കിയിരുന്ന മലയാളിയുടെ ഓണക്കാലം. പുല്ലിലും പൂക്കള്‍ വിരിയുന്ന കാലം, തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും തൊടി നിറയും. ചെമ്പരത്തിയും തെച്ചിയും …

കാസര്‍കോട് നഗരത്തിലെ ട്രാഫിക് സിഗ്‌നല്‍ ആധുനിക രീതിയില്‍ പരിഷ്‌കരിക്കും: ചെയര്‍മാന്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പഴയ പ്രസ്സ് ക്ലബ്ബ് ജംഗ്ഷനിലുള്ള ട്രാഫിക് സിഗ്‌നല്‍ ആധുനിക രീതിയില്‍ പരിഷ്‌കരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. എ.ഐ ക്യാമറകളോടു കൂടിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നല്‍ സിസ്റ്റമാണ് ഒരുക്കുന്നത്. നിലവില്‍ റോഡിന്റെ മദ്ധ്യത്തിലുള്ള സിഗ്‌നല്‍ പോസ്റ്റ് എടുത്തു മാറ്റും. കെല്‍ട്രോണാണ് പുതിയ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കുന്നത്. മെയിന്റനന്‍സ് പ്രവൃത്തികള്‍ക്കു കരാര്‍ നല്‍കിക്കഴിഞ്ഞു. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സൗന്ദര്യ വല്‍ക്കരണ പ്രവൃത്തികള്‍ ഇനിയും തുടരുമെന്നു ചെയര്‍മാന്‍ തുടര്‍ന്ന് …

ചെര്‍ക്കളയിലെ മറിയുമ്മ അന്തരിച്ചു

കാസര്‍കാട്: ചെര്‍ക്കളയിലെ പരേതരായ ഏനപ്പോയ മൊയ്തുട്ടിയുടെയും ബീഫാത്തിമ്മയുടെയും മകള്‍ മറിയുമ്മ(87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കളപ്പുര അബൂബക്കര്‍. മക്കള്‍: സമദ്, ബീഫാത്തിമ, ഉമ്മാലി, ആയിശ, താഹിറ. മരുമകള്‍ സഫിയ.

രാമായണ സിദ്ധ ബി.വി.നാരായണ ഭട്ട് കുഞ്ചിനഡ്ക അന്തരിച്ചു

കാസര്‍കോട്: പെര്‍ള കാട്ടുകുക്കെ കുഞ്ചിനഡ്കയിലെ നാരായണ സിദ്ധ എന്ന ബി വി നാരായണ ഭട്ട് കുഞ്ചിനഡ്ക (77) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 350 പ്രാവശ്യത്തിലധികം തുടര്‍ച്ചയായി രാമായണ പാരായണം നടത്തിയ ഇദ്ദേഹത്തെ, ശ്രീ രാമ ചന്ദ്രാപുര മഠത്തിലെ രാഘവേശ്വര സ്വാമിജി രാമായണ സിദ്ധ എന്ന പദവി നല്‍കി ആദരിക്കുകയായിരുന്നു. 30 പ്രാവശ്യത്തിലധികം ഭാഗവതവും ഇദ്ദേഹം പാരായണം നടത്തിയിരുന്നു. അളികെ ശ്രീ സത്യസായി കോളേജ് ജീവനക്കാരനായിരുന്നു. ഹവ്യക ഗുരിക്കാരനായ ഇദ്ദേഹം, വിദ്യഭ്യാസ സാമൂഹിക, …

25 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി കുഡ്ലു സ്വദേശി കറന്തക്കാട്ട് അറസ്റ്റില്‍

കാസര്‍കോട്: 25.92 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. കുഡ്ലു, ഉജിരക്കരെ ബദ്രഡുക്ക വീട്ടില്‍ വി.എന്‍ മനോജ് കുമാറി(40)നെയാണ് കറന്തക്കാട്ട് വച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. സൂരജും സംഘവും അറസ്റ്റു ചെയ്തത്.അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദന്‍, പ്രിവന്റീവ് ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.ടി ഷംസുദ്ദീന്‍, എം.അനുരാഗ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും മദ്യവേട്ട നടത്തിയ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

എടുത്തു കഴിച്ച പഴത്തിനു പണം നല്‍കിയില്ലെന്ന്; 79കാരന്റെ തലക്ക് ബക്കറ്റ് കൊണ്ടടിച്ചു, കട ഉടമയ്‌ക്കെതിരെ കേസ്

കാസര്‍കോട്: കടയില്‍ നിന്നു എടുത്തു കഴിച്ച പഴത്തിന്റെ പണം നല്‍കിയില്ലെന്ന് തെറ്റിദ്ധരിച്ച് 79കാരനെ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും പ്ലാസ്റ്റിക് ബക്കറ്റ് കൊണ്ട് തലക്കടിച്ചതായും പരാതി. സംഭവത്തില്‍ കടയുടമയ്‌ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്, മുണ്ടത്തോട് കല്ലൂരാവി ബീച്ചിലെ സി.കെ ഹൗസില്‍ ഉച്ചില്ലത്ത് മുഹമ്മദ് കുഞ്ഞി (79)യുടെ പരാതി പ്രകാരം കല്ലൂരാവി ജുമാമസ്ജിദിനു സമീപത്തെ ഗഫൂറിനെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കല്ലൂരാവിയിലെ അന്ന ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചാണ് മുഹമ്മദ് കുഞ്ഞിയെ …

ഓണ സമ്മാനമായി കുരുന്നുകളുടെ കൈകൊട്ടിക്കളി

ബോവിക്കാനം: ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക സ്‌കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം പ്രീ-പ്രൈമറി കുരുന്നുകളുടെ കൈകൊട്ടിക്കളിക്കൊണ്ട് ശ്രദ്ധേയമായി. അമ്പതോളം കുരുന്നുകള്‍ കൈകൊട്ടിക്കളിയുടെ ഭാഗമായി. രക്ഷകര്‍ത്താക്കളുടെ സഹകരണത്തോടെയാണ് ഇത് അഭ്യസിച്ചത്. സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും നവ്യാനുഭവം പകര്‍ന്ന ദൃശ്യാവിഷ്‌കാരമാണ് കുഞ്ഞുങ്ങള്‍ സമ്മാനിച്ചത്. ഓണാഘോഷപരിപാടിയോടാനുബന്ധിച്ച് സ്‌കൂളില്‍ പൂക്കള മത്സരവും കസേര കളി, കമ്പവലി, ലക്കി കോര്‍ണര്‍ തുടങ്ങിയ വിവിധ മത്സരയിനങ്ങളും നടന്നു. മത്സരത്തിലെ വിജയികള്‍ക്ക് ഹെഡ്മാസ്റ്ററും പി.ടി.എ. ഭാരവാഹികളും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കുമ്പളയില്‍ സ്‌കൂള്‍ അധികൃതര്‍ അറിയാതെ ഗ്രൗണ്ട് അളന്നെടുത്ത് കല്ലിട്ടതായി പരാതി; ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്: കാലാകാലങ്ങളായി കുമ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും ജി എസ് ബി എസിലെയും കുട്ടികള്‍ ഉപയോഗിക്കുന്ന ഗ്രൗണ്ടിന്റെ ഒരു ഭാഗം പൊതുമരാമത്ത് അധികൃതര്‍ ആരും അറിയാതെ അളന്ന് കല്ലിട്ട് അതിര്‍ത്തി തിരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. നേരത്തെ പൊതുമരാമത്തു വകുപ്പിനു കീഴില്‍ ഉണ്ടായിരുന്ന റസ്റ്റ് ഹൗസ് ഭാഗത്തു നിന്നാണ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്ഥലം അളന്നെടുത്ത് കല്ലിട്ടതെന്നും വര്‍ഷങ്ങളായി കുട്ടികള്‍ ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്ഥലത്തു നിന്നും ഒരിഞ്ചു പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു പി …

ശ്വാസതടസം; യുവാവ് മാതാപിതാക്കളുടെ കണ്‍മുന്നില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ശ്വാസതടസത്തെ തുടര്‍ന്ന് യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കൂഡ്‌ലു, കാന്തിക്കരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ സതീശ(28)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൂലിപ്പണി കഴിഞ്ഞെത്തിയ സതീശയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കളായ ശിവണ്ണയും പുഷ്പയും ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണ്ണാടക, മാണ്ട്യ സ്വദേശികളായ ശിവണ്ണയും കുടുംബവും വര്‍ഷങ്ങളായി കാന്തിക്കരയിലാണ് താമസം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കാസര്‍കോട്ട് തന്നെ സംസ്‌ക്കരിക്കുമെന്ന് പിതാവ് ശിവണ്ണ പറഞ്ഞു.

കണ്ണപുരത്തെ വന്‍ സ്‌ഫോടനം: മരിച്ചത് കണ്ണൂരിലെ മുഹമ്മദ് ആഷാം; വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിനെ തെരയുന്നു, ആരോപണ- പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും സി പി എമ്മും

കണ്ണൂര്‍: കണ്ണപുരം, കീഴറയിലെ വാടക വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂര്‍, ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്നാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കീഴറയിലെ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്ക് എടുത്ത ചാലാട് സ്വദേശിയായ അനൂപ് മാലിക്കിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. ഇയാള്‍ നേരത്തെയും സ്ഫോടന കേസില്‍പ്രതിയാണെന്നു പൊലീസ് പറഞ്ഞു. 2016 ല്‍ കണ്ണൂര്‍, പൊടിക്കുണ്ടിലെ വാടക വീട്ടില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ്. അന്നുണ്ടായ സ്ഫോടനത്തില്‍ നാലുകോടിയുടെ …

അംഗടിമുഗറിലെ പഴയകാല കര്‍ഷകന്‍ ഇബ്രാഹിം അന്തരിച്ചു

കാസര്‍കോട്: അംഗടിമുഗറിലെ പഴയകാല കര്‍ഷകന്‍ മുന്നൂര്‍ ഹൗസില്‍ ഇബ്രാഹിം എന്ന ഉമ്പു(80) അന്തരിച്ചു. ഭാര്യ: ബിഫാത്തിമ(ബീബി)മൊഗ്രാല്‍. മക്കള്‍: ഷബീര്‍(സൗദി), സംസുദ്ദീന്‍( കുവൈത്ത്), അശ്‌റഫ്, സാജിത, സബാന. മരുമക്കള്‍: അലി ദുബായ് (ബാഡൂര്‍), കബീര്‍ സൗദി (കിന്നിംഗാര്‍). സഹോദരങ്ങള്‍: ഇസ്മായില്‍, ഖദീജ, ആയിഷ, പരേതരായ അബ്ദുറഹ്‌മാന്‍, മുഹമ്മദ്.ഉമ്മലിമ്മ, ആസിയ. മൃതദേഹം ഉച്ചയോടെ മുന്നൂര്‍ ജുമാമസ്ജിദില്‍ കബറടക്കും.

സമാന്തര ലോട്ടറി; കുമ്പളയില്‍ രണ്ടുപേരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കാസര്‍കോട്: കുമ്പള ടൗണ്‍ കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. അനന്തപുരത്തെ സതീശന്‍ (57), നാരായണമംഗലത്തെ രാജേഷ് (32)എന്നിവരെയാണ് എസ് ഐ പ്രദീപ് കുമാര്‍ അറസ്റ്റു ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. പൊലീസ് സംഘത്തില്‍ എ എസ് ഐ ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് എന്നിവരും ഉണ്ടായിരുന്നു.കുമ്പളയിലും പരിസരങ്ങളിലും സമാന്തര ലോട്ടറി ഇടപാട് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ കെ പി ജിജീഷിന്റെ …

കടയിലേയ്ക്ക് സാധനം വാങ്ങിക്കാന്‍ പോയ ആള്‍ വെള്ളത്തില്‍ വീണു മരിച്ചു; സംഭവം ചെര്‍ക്കള, പാടിയില്‍

കാസര്‍കോട്: കടയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. പാടി, എതിര്‍ത്തോട്, കവരംക്കോലിലെ നാരായണ നായിക് (69) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9ന് കടയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് ഇദ്ദേഹം വീട്ടില്‍ നിന്നു പോയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് ഉച്ചയ്ക്ക് എതിര്‍ത്തോട് ജംഗ്ഷനു സമീപത്ത് മഴവെള്ളം കെട്ടി നിന്ന നടപ്പാതയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലുംജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക …

ഓണപ്പരീക്ഷ കഴിഞ്ഞു: സ്‌കൂളുകള്‍ ഓണാഘോഷപ്പൊലിമയില്‍, ഓണാവധി സെപ്റ്റംബര്‍ ഏഴ് വരെ

കാസര്‍കോട്: സ്‌കൂള്‍ വര്‍ഷാരംഭം മുതല്‍ ശക്തമായ മഴയും പൊതു അവധി ദിവസങ്ങളുമായി സ്‌കൂളുകളും വിദ്യാര്‍ഥികകളും ഓണാഘോഷ നിറവിലേക്ക്. ഈ വര്‍ഷം ഇതുവരെ അവധിക്കാലമായി ഉല്ലസിച്ച വിദ്യാര്‍ഥികള്‍ക്ക് ഓണപരീക്ഷ ഇത്തവണ ഏറെ പ്രയാസമായിരുന്നു. പരീക്ഷ കഴിഞ്ഞദിവസം അവസാനിച്ചു. എന്താണ് എഴുതിയതെന്ന് ചോദിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൈമലര്‍ത്തുന്നു. പാഠഭാഗങ്ങള്‍ ഒന്നും പൂര്‍ത്തിയായിരുന്നില്ല. സ്‌കൂള്‍ തുറന്നു ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30% മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് …

ബാങ്ക് ഓഫ് ഇന്ത്യ റിട്ട. എജിഎം വെള്ളിക്കോത്തെ പുറവങ്കര പുരുഷോത്തമന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: ബാങ്ക് ഓഫ് ഇന്ത്യ റിട്ട. എജിഎം വെള്ളിക്കോത്ത് വേദ് നിവാസിലെ പുറവങ്കര പുരുഷോത്തമന്‍ നായര്‍ (84) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് പുറവങ്കര തറവാട് ശ്മശാനമായ ആത്മാരാമത്തില്‍ നടക്കും. ഭാര്യ: എ.എം.ചന്ദ്രിക. മക്കള്‍: കിരണ്‍, അമര്‍ (ഇരുവരും യുഎസ്). മരുമക്കള്‍: അമാന്‍ഡ, ശക്തിമയി. സഹോദരങ്ങള്‍: പരേതരായ ജാനകി അമ്മ, ശാരദ അമ്മ, പത്മിനി അമ്മ, രാമചന്ദ്രന്‍ നായര്‍, അംബുജാക്ഷന്‍ നായര്‍, രാജേന്ദ്രന്‍ നായര്‍.