കിടപ്പറദൃശ്യം പകര്‍ത്തി ഭീഷണി: പ്രതി ലത്തീഫ് ശല്യക്കാരനെന്നു നാട്ടുകാര്‍; കാലികളെ തട്ടിയെടുത്തു കശാപ്പു ചെയ്യുന്ന സംഘത്തിന്റെ തലവന്‍

കണ്ണൂര്‍: കുടിയാന്‍മലയില്‍ യുവതിയുടെ കിടപ്പറദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി ലത്തീഫ് സ്ഥിരം ശല്യക്കാരനാണെന്ന് നാട്ടുകാര്‍. അലഞ്ഞുതിരിയുന്ന കന്നുകാലികളെ കടത്തികൊണ്ടുപോയി കശാപ്പു ചെയ്യുന്നതും പതിവാണ്. ഇത്തരത്തിലുള്ള സംഘത്തിന്റെ തലവനാണ്. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (കുഞ്ഞാപ്പി 21), നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് യുവതിയുടെ പരാതിയില്‍ അറസ്റ്റുചെയ്തത്. ഭര്‍തൃമതിയായ യുവതിയുടെ ആലക്കോട് സ്വദേശിയായ സുഹൃത്തുമായുള്ള കിടപ്പറദൃശ്യം സംഘം മൊബൈല്‍ ഉപയോഗിച്ച് പകര്‍ത്തിയാണ് ബ്ലാക്‌മെയില്‍ ചെയ്തത്. വിഡിയോ യുവതിയെ …

കണ്ണൂരിലെ നഴ്സിങ് കോളേജില്‍ പഠിക്കുമ്പോള്‍ സൗഹൃദം; വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹ വിദ്യാര്‍ഥി അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കല്‍ വീട്ടില്‍ ബ്രിജില്‍ ബ്രിജിനെ (26) യാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ ഒരു നഴ്സിങ് കോളേജില്‍ ഫിസിയോ തെറാപ്പിക്ക് പഠിക്കുമ്പോഴാണ് വിദ്യാര്‍ഥിനിയുമായി ഇയാള്‍ സൗഹൃദത്തിലായത്. അതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പലതവണ കോഴ്‌സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിച്ച് പീഡിപ്പിച്ചു. പിന്നീട് പ്രതി വിവാഹത്തില്‍ നിന്ന് പിന്മാറുകയും വിദേശത്തേക്ക് പോകാനും ശ്രമിക്കുകയും ചെയ്തു. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ …

ചെങ്കള ഇന്ദിരാനഗര്‍ ഹൗസിങ് കോളനിയിലെ നഫീസ കുരിക്കള്‍ അന്തരിച്ചു

കാസര്‍കോട്: ചെങ്കള ഇന്ദിരാ നഗര്‍ ഹൗസിങ് കോളനിയിലെ പരേതനായ റിട്ട. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഇസ്മായില്‍ കുരിക്കളിന്റെ ഭാര്യ നഫീസ കുരിക്കള്‍ (75) അന്തരിച്ചു. മക്കള്‍: ഷമീം, ഷഹനാസ്. മരുമകന്‍ കുഞ്ഞബ്ദുല്ല വലിയപ്പറമ്പത്ത് (സീനിയര്‍ എഞ്ചിനീയര്‍ അഡ്‌നോക്ക്, അബുദാബി). കബറടക്കം വൈകുന്നേരം 7 മണിക്ക് ചെമ്മനാട് ജുമാമസ്ജിദില്‍.

ഡ്രൈവിങ് ലൈസന്‍സ് വേണോ? ജയിക്കാന്‍ 18 ഉത്തരങ്ങള്‍ ശരിയാകണം; ലേണേഴ്‌സ് ടെസ്റ്റിലെ പുതിയ മാറ്റങ്ങള്‍ ഇതാണ്

തിരുവനന്തപുരം: ലേണേഴ്സ്റ്റ് ടെസ്റ്റില്‍ ആകെ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്. ചോദ്യങ്ങളുടെ എണ്ണം 30 ആക്കി. അതില്‍ 18 ഉത്തരങ്ങള്‍ ശരിയായാല്‍ മാത്രമേ വിജയിക്കൂ. 30 സെക്കന്റിനുള്ളില്‍ ഉത്തരം എഴുതാന്‍ സമയം കിട്ടും. നേരത്തെ അത് 20 ചോദ്യങ്ങള്‍ള്‍ക്ക് 12 ഉത്തരമായിരുന്നു. 15 സെക്കന്റ് കൊണ്ട് ഉത്തരം നല്‍കണം. പരീക്ഷയക്ക് മുന്‍പ് എംവിഡി ലീഡ്‌സ് എന്ന് മൊബൈല്‍ ആപ്പില്‍ മോക് ടെസ്റ്റ് നടക്കും. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതില്‍ പാസാകുന്നവര്‍ക്ക് റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് …

ജനിച്ച സമയം ശരിയായില്ല; ഭര്‍തൃമാതാവിന്റെ കുത്തുവാക്കില്‍ മനംനൊന്ത് 21 കാരിയായ മാതാവ് 42 ദിവസം പ്രായമുള്ള കുഞ്ഞിനെ ടിഷ്യു പേപ്പര്‍ തിരുകി കൊന്നു

കന്യാകുമാരി: ജനിച്ച സമയം ശരിയല്ലെന്നു ഭര്‍തൃമാതാവ്. കുത്തുവാക്കില്‍ മനം നൊന്ത് 42 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 21 കാരിയായ മാതാവ് കൊലപ്പെടുത്തി. കന്യാകുമാരിയിലെ കരുങ്കലിലാണ് ദാരുണമായ കൊല നടന്നത്. അമ്മായി അമ്മയോടും ഭര്‍ത്താവിനോടുമുള്ള ദേഷ്യം മൂലമാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് 21 കാരിയായ ബെനിറ്റ പൊലീസിന് നല്‍കിയ മൊഴി. വ്യാഴാഴ്ചയാണ് കുഞ്ഞിനെ ചലനമറ്റ നിലയില്‍ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. മുലപ്പാല്‍ കുരുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.എന്നാല്‍ കുഞ്ഞിനെ തന്റെ ഭാര്യ ഉപദ്രവിച്ചിട്ടുണ്ടെന്നും ദുരൂഹതയുണ്ടെന്നുമുള്ള ഭര്‍ത്താവ് …

അക്ഷരം പഠിച്ചില്ല; നാലരവയസുകാരനെ ക്രൂരമായി തല്ലി അംഗനവാടി ടീച്ചര്‍

കൊല്ലം: നാലരവയസുകാരനെ അംഗന്‍വാടി ടീച്ചര്‍ ക്രൂരമായി തല്ലിയെന്ന് രക്ഷിതാക്കളുടെ പരാതി. കൊല്ലം ഏരൂരില്‍ ആണ് കുഞ്ഞിനോട് അധ്യാപിക ക്രൂരത കാട്ടിയത്. അടിയേറ്റ് രണ്ട് കാലിലെയും തുടയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോഴാണ് കുട്ടിയുടെ തുടകളില്‍ പാട് കണ്ടത്. തുടര്‍ന്ന് ചോദിച്ചപ്പോള്‍ അധ്യാപിക ഉപദ്രവിച്ച വിവരം വീട്ടുകാരോട് കുട്ടി പറയുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. അധ്യാപികയെ സമീപിച്ചപ്പോള്‍ തന്നോട് ക്ഷമിക്കണം എന്നാണ് ടീച്ചര്‍ രക്ഷിതാക്കളോട് …

മൊഗ്രാല്‍ കൊപ്പളം റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ നിര്‍ത്തിയിട്ടിരുന്ന തോണി കത്തിച്ച നിലയില്‍

കാസര്‍കോട്: മൊഗ്രാല്‍ കൊപ്പളം റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ നിര്‍ത്തിയിട്ടിരുന്ന തോണി കത്തിച്ച നിലയില്‍ കണ്ടെത്തി. തല്ലവളപ്പിലെ കെ കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് അജ്ഞാതര്‍ കത്തിച്ചത്. ശനിയാഴ്ച രാവിലെയാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മണല്‍കടത്ത് മാഫിയ സംഘങ്ങളെ പിടികൂടാന്‍ പൊലീസ് പലതവണ ഈ തോണി ഉപയോഗിച്ചിട്ടുണ്ട്. അതിലുള്ള വിരോധം കാരണമായിരിക്കാം തോണി നശിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശത്തെ അനധികൃത മണല്‍ക്കടത്ത് തടയുന്നതിനായി പൊലീസ് നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് തോണി കത്തിച്ച സംഭവം …

നെയ്യാറ്റിന്‍കര ഗോപന്റെ സമാധി സ്ഥലം തീര്‍ഥാടന കേന്ദ്രമാക്കാന്‍ കുടുംബം, പൊലീസ് കേസുകള്‍ അവസാനിപ്പിച്ചേക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്റെ സമാധി വിവാദം അവസാനിക്കുന്നു. കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്. നിലവില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പൊലീസിന്റെ അന്വേഷണത്തിലും അസ്വാഭാവികത ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കേസ് അവസാനിപ്പിച്ച് കോടതിയെ അറിയിക്കും. അതേസമയം സമാധി സ്ഥലം തീര്‍ത്ഥാടകേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇപ്പോള്‍ ഗോപന്‍ സ്വാമിയുടെ സമാധിസ്ഥലം ഒരു ക്ഷേത്രമാണ്. നിത്യപൂജയുണ്ട്. …

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭയോഗം

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭയോഗം. കേന്ദ്ര നിയമത്തില്‍ ഭേദഗതിക്കാണ് ബില്‍. വരുന്ന സഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. മൃഗങ്ങളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കാനും മന്ത്രിസഭയോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വനനിയമത്തിലെ ഭേദഗതി ബില്ലിനും മന്ത്രിസഭയോഗത്തില്‍ അംഗീകാരം ലഭിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.സംസ്ഥാനത്ത് ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങള്‍ ജനങ്ങളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന സാഹചര്യത്തിലും വ്യാപക കൃഷിനാശം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലുമാണ് സര്‍ക്കാരിന്റെ …

വളര്‍ത്ത് നായയ്ക്ക് അയല്‍വാസിയുടെ പേരിട്ട് വിളിച്ചു; ദമ്പതികളെ അപമാനിച്ച ഉടമസ്ഥനെതിരെ കേസ്

ഭോപ്പാല്‍: പരിഹസിക്കാന്‍ നായയ്ക്ക് അയല്‍വാസിയുടെ പേരിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. മധ്യപ്രദേശ് ഇന്‍ഡോറിലെ ശിവസിറ്റിയിലാണ് സംഭവം. അയല്‍ക്കാരായ വീരേന്ദ്ര, കിരണ്‍ ശര്‍മ എന്നിവരുമായുള്ള തര്‍ക്കത്തിനൊടുവില്‍ ഭൂപേന്ദ്ര സിംഗ് എന്നയാള്‍ വളര്‍ത്തുനായയ്ക്ക് ‘ശര്‍മാജി’ എന്ന് പേരിടുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9:30 ഓടെ, ദമ്പതികള്‍ നടക്കാന്‍ പോയപ്പോള്‍, നാട്ടുകാരുടെ മുന്നില്‍ വച്ച് ശര്‍മ്മാജിയെന്ന് പട്ടിയെ വിളിച്ചു. ഇത് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയാക്കി. സംഘര്‍ഷത്തിനിടെ ഭൂപേന്ദ്രയും മറ്റുരണ്ടുപേരും ചേര്‍ന്ന് വീരേന്ദ്രയെയും കിരണ്‍ ശര്‍മയെയും മര്‍ദ്ദിക്കുകയും ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ അയല്‍വാസി …

ഈ സസ്യം നിസാരക്കാരനല്ല, രാജ്യാന്തര വിപണിയില്‍ മില്ലിഗ്രാമിന് 6,000 രൂപ; നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഈ സസ്യത്തിന്റെ ഉപയോഗം എന്താണെന്നറിയാമോ?

തിരുവനന്തപുരം: നാട്ടില്‍പുറങ്ങളില്‍ മുറിവുണങ്ങാന്‍ ഉപയോഗിക്കുന്ന സസ്യമാണ് സ്‌ട്രോബലാന്തസ് ആള്‍ട്ടര്‍നേറ്റ എന്ന ശാസ്ത്രനാമമുള്ള മുറി കൂട്ടി. ശരീരത്തിലുണ്ടാവുന്ന ആഴത്തിലുള്ള മുറിവുകള്‍ ഭേദമാക്കാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണിത്. ഇന്തോനേഷ്യയിലും നാട്ടുമരുന്നായി ഉപയോഗിക്കുന്ന ഈ ചെടി അമേരിക്കയിലും ബ്രിട്ടനിലും പൂന്തോട്ടങ്ങളില്‍ ചട്ടികളില്‍ നിന്നും തൂക്കിയിട്ടു വളര്‍ത്താറുണ്ട്. ചെടിയിലടങ്ങിയിരിക്കുന്ന ‘ആക്ടിയോസിഡ്’ എന്ന സംയുക്തമാണ് മുറിവുണക്കുന്നതിന് പിന്നിലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ സെന്റര്‍ ഒഫ് എക്‌സലന്‍സ് ഫൈറ്റോ കെമിക്കല്‍ നാനോ ടെക്‌നോളജിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ …

റഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിന്റെ പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് പത്ത് കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അതിന്റെ തീവ്രത 7.4 ആണെന്നും 39.5 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായതെന്നും അറിയിച്ചു. ഭൂകമ്പം സുനാമിക്ക് കാരണമായേക്കാമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതുവരെ ആളപായമോ …

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പിറന്നാള്‍ ദിനത്തില്‍ കാമുകന്റെ കുത്തേറ്റ യുവതി മരിച്ചു, പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയില്‍

മംഗളൂരു: ജന്മദിനത്തില്‍ കാമുകന്റെ കുത്തേറ്റ യുവതി മരിച്ചു. യുവാവിനെ യുവതിയുടെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പി ബ്രഹ്‌മാവര്‍ കൊക്കര്‍ണെയില്‍ ആണ് ദാരുണ സംഭവം നടന്നത്. കൊക്കര്‍ണ്ണയിലെ ചെഗ്രിബെട്ടു സ്വദേശി രക്ഷിത (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അയല്‍വാസിയായ കാര്‍ത്തിക് പൂജാരിയെ വെളളിയാഴ്ച വൈകീട്ട് കിണറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് രക്ഷിതയെ കാര്‍ത്തിക് ആക്രമിച്ചത്. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ …

ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി; എട്ട് പേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ടു പേർ മരിച്ചു. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടം. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. എന്‍എച്ച്-373 റോഡിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നൂറുകണക്കിന് ഭക്തർ പങ്കെടുത്ത ഘോഷയാത്രയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി ട്രക്ക് സൈഡിലേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗണേശ നിമജ്ജന ഘോഷയാത്രയുമായി …

തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കാസർകോട്: വീട്ടുപറമ്പിലെ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ചെറുവത്തൂർ തുരുത്തി തലക്കാട്ടെ സി.മാധവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തുരുത്തി അങ്ങാടിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടയിൽ തളർന്നു വീഴുകയായിരുന്നു. ഉടൻതന്നെ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ടി.കെ. അമ്പുവാണ് ഭർത്താവ്. മക്കൾ: കൗസല്യ, സഹദേവൻ (പൂഴിത്തൊഴിലാളി), സതീശൻ (മത്സ്യത്തൊഴിലാളി), സതി, ഷൈമ. മരുമകൻ: രമേശൻ, മധുസൂദനൻ ച്രുമട്ടു തൊഴിലാളി ചെറുവത്തൂർ), ബിന്ദു, ഷബിന. പരേതനായ …

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത്. നേതാക്കള്‍ കൈയടിയോടെയാണ് നിര്‍ദേശം പാസാക്കിയത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10-ന് രാജ്യസഭാംഗമായിരിക്കെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ഇതാദ്യമായാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്.കാനം രാജേന്ദ്രന്റെ വിശ്വസ്ഥനും എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശുഭേഷ് …

കെസിസിപിഎല്ലിന്റെ നാലാമത്തെ പെട്രോള്‍ പമ്പ് കരിന്തളത്ത്; ഉദ്ഘാടനം 27ന്

കാസര്‍കോട്: കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ നാലാമത്തെ പെട്രോള്‍ പമ്പ് കരിന്തളം തലയടുക്കം ആരംഭിക്കുന്നു.ഉദ്ഘാടനം സെപ്റ്റംബര്‍ 27-ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും. കമ്പനിയുടെ വിവിധ വൈവിധ്യവല്‍ക്കരണ പദ്ധതികളിലൊന്നാണ് പെട്രോള്‍ ഔട്ട്‌ലെറ്റുകള്‍. നേരത്തേ ആരംഭിച്ച മൂന്ന് പെട്രാള്‍ പമ്പുകളുടെ വിജയവും പരിചയവുമായാണ് നാലാമത്തെ പെട്രോള്‍ പമ്പിലേക്ക് കമ്പനിയെ നയിച്ചത്. പ്രാദേശിക ഉപഭോക്താക്കള്‍ക്ക് വിശ്വാസയോഗ്യമായ നല്ല സേവനം ഉറപ്പുവരുത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ മായി …

‘സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ല’; കോളേജ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ 19 കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനില്‍ സുധീഷ് കുമാറിന്റെയും ലതയുടെയും മകള്‍ അനഘ സുധീഷ് ആണ് മരിച്ചത്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച രാവിലെ മാതാവ് ലത അനഘയുടെ കിടപ്പുമുറി തുറന്നപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. വെള്ളിയാഴ്ച സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല എന്നു മാത്രമാണ് കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം പഠിക്കുന്ന സ്ഥാപനത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടോ …