അമ്പലത്തറയിൽ കോടികളുടെ 2000 രൂപ നിരോധിത നോട്ട് പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്ത ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങിയ ബേക്കൽ പൊലീസ് പൊല്ലാപ്പിലായി; ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഫർണിച്ചറുകൾ തിരിച്ചു കൊടുത്തു

കാസർകോട്: മാസങ്ങൾക്ക് മുമ്പ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്‌സിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ 2000 രൂപ നിരോധിത നോട്ടുകൾ പിടികൂടിയ കേസിലെ പ്രതിയുടെ സാമ്പത്തിക സഹായത്തോടെ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ക്ലബ്ബ് നൽകിയ ഫർണിച്ചറുകൾ ജില്ലാ പൊലീസ് മേധാവി യുടെ നിർദ്ദേശത്തെതുടർന്ന് ബേക്കൽ പൊലീസ് തിരിച്ചു കൊടുത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. നബിദിന ആഘോഷ പരിപാടിയുടെ ഭാഗമായി ബേക്കൽ പൊലീസ് നേരത്തെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ വച്ചാണ് സoഭവത്തിന്റെ തുടക്കം. അന്നു യോഗത്തിൽ …

ഹരിതകേരളം മിഷന്‍ സംസ്ഥാനതല പച്ചതുരുത്ത് പുരസ്‌കാരം; ആധിപത്യമുറപ്പിച്ച് കാസർകോട് ജില്ലയിലെ കണ്ടല്‍ തുരുത്തുകളും കാവുകളും

കാസർകോട്: ഹരിത കേരള മിഷന്‍ സംസ്ഥാന തല പച്ചതുരുത്ത് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കാസർകോട് ജില്ലയ്ക്ക് അഭിമാന നേട്ടം. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയപ്പോൾ, മൂന്നാംസ്ഥാനത്ത് അജാനൂർ പഞ്ചായത്തിലെ പുലയനാർ പച്ചത്തുരുത്തിന് ലഭിച്ചു. നാലാം സ്ഥാനം തൃക്കരിപ്പൂർ പഞ്ചായത്തിലെ നടക്കാവിനും ലഭിച്ചു. സംസ്ഥാനത്തെ മികച്ച കണ്ടൽ തുരുത്തായി വലിയപറമ്പിലെ മാടക്കാൽ തുരുത്തും,കണ്ണൂര്‍ ജില്ലയിലെ വയലപ്ര പാര്‍ക്കിനോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ സാമൂഹ്യ വനവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായുള്ള കാസര്‍കോട് നഗരസഭയ്ക്ക് കീഴിലെ …

കിളിമാനൂരില്‍ വയോധികന്‍ വാഹനം ഇടിച്ചു മരിച്ച സംഭവം; കേസില്‍ പ്രതിയായ പാറശാല എസ്എച്ച്ഒ പി.അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാറശാല എസ്.എച്ച്.ഒ പി.അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ചിനാണ് കിളമാനൂരില്‍ വെച്ച് സംഭവം നടന്നത്. കിളിമാനൂര്‍ സ്വദേശി രാജന്‍ (59) ആണ് മരിച്ചത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടശഷം കാര്‍ സ്വകാര്യ വര്‍ക്ക് ഷോപ്പില്‍ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി …

മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

പയ്യന്നൂര്‍: മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുമേനി കോക്കടവിലെ മൈലാടൂര്‍ സണ്ണി(52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കോക്കടവ് ടൗണിനടുത്ത് തെങ്ങ് മുറിച്ചിടുന്നതിനിടയില്‍ ദേഹത്ത് പതിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലിജി. മക്കള്‍: ജസ്‌ന, ക്രിസ്റ്റീന.

മാതാവിന്റെ കണ്‍മുന്നില്‍ വച്ച് മൂന്നുവയസുകാരന്‍ കിണറില്‍ വീണ് മരിച്ചു

കൊല്ലം: വിലങ്ങറ പിണറ്റിന്‍മൂടില്‍ മൂന്നു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പിണറ്റിന്‍മൂട് തെറ്റിക്കുന്നില്‍ വീട്ടില്‍ ധന്യയുടെയും ബൈജുവിന്റെയും ഇളയമകന്‍ ദിലന്‍ ബൈജുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. വാടകവീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഈ വീടിനു സമീപത്തുള്ള കുടുംബ വീട്ടിലെ വീട്ടുമുറ്റത്തു കളിക്കുന്നതിനിടെയാണ് അപകടം. മൂത്തമകന്‍ ദിയാനെ സ്‌കൂളിലാക്കിയ ശേഷം ധന്യയുടെ മാതാവ് താമസിക്കുന്ന വീട്ടിലേക്ക് വന്നിരുന്നു. മാതാവുമായി ധന്യ സംസാരിച്ചു നില്‍ക്കുന്നതിനിടെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടി നടന്നു നീങ്ങി. സംഭവം ശ്രദ്ധയില്‍പെട്ട മാതാവ് …

പിലിക്കോട് വറക്കോട്ടുവയലിലെ എന്‍ ബാലാമണി അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് വറക്കോട്ടു വയലിലെ എന്‍ ബാലാമണി (60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഭര്‍ത്താവ്: എംവി ചന്ദ്രന്‍(സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി അംഗം). മക്കള്‍: മക്കള്‍: രമില്‍ ചന്ദ്രന്‍ (ഗള്‍ഫ്), രമ്യ പ്രദീപ്. മരുമക്കള്‍: പ്രദീപന്‍ താവം, നിധിന കരിവേടകം. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, തമ്പായി, രാമകൃഷ്ണന്‍, ശാരദ, സുധാകരന്‍, പരേതരായ രാഘവന്‍, രാമചന്ദ്രന്‍. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് കോലാര്‍കണ്ടം സമുദായ ശ്മശാനത്തില്‍.

‘വിഷാദ രോഗിയായപ്പോള്‍ ഏഴുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു’; ആരോ ദുര്‍മന്ത്രവാദം നടത്തിയെന്ന് ഒരു ജ്യോത്സ്യന്‍ പറഞ്ഞപ്പോള്‍ ആദ്യം ഞാനത് ചിരിച്ചുതള്ളി, ജീവിതത്തില്‍ മാറ്റം വരുത്തിയത് ജീസസാണെന്ന് നടി മോഹിനി

കോതണ്ട രാമയ്യ സംവിധാനം ചെയ്ത ‘ഈരമണ റോജാവേ’ എന്ന 1991 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് മോഹിനി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി 60 ലധികം ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് തെന്നിന്ത്യയിലെ തിരക്കുള്ള നടിയായിരുന്നു മോഹിനി. പൂച്ചക്കണ്ണുകളുള്ള മോഹിനിയെ ആരാധിക്കുന്നവരും ഒരുപാടുണ്ടായിരുന്നു. തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച അവര്‍ 2011-ലാണ് അവസാനം അഭിനയിച്ചത്. നാടോടി, ഗസല്‍, പരിണയം, ഈ പുഴയും കടന്ന്, കുടുംബക്കോടതി, സൈന്യം, …

വഖഫ് ഭേദഗതി നിയമത്തിന് തിരിച്ചടി; സുപ്രീംകോടതി ഭാഗിക സ്റ്റേ അനുവദിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രീംകോടതി ഭാഗിക സ്റ്റേ അനുവദിച്ചു. ഹരജിയില്‍ ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചത്. ഇതോടെ നിയമത്തിന് പൂര്‍ണമായ സ്റ്റേ ലഭിക്കില്ല. മെയ് 22ന് വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിയ കേസില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് എജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വഖ്ഫ് നിയമഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് സുപ്രീംകോടതിയുടെ നടപടി. നേരത്തെ, ജസ്റ്റിസ് സഞ്ജീവ് …

പയ്യന്നൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ സൗത്ത് കക്കുന്നം സ്വദേശി കെ കുഞ്ഞിക്കണ്ണന്റെ മകന്‍ സുകേഷ്(38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.45ഓടെ പയ്യന്നൂര്‍ മിനാബസാറില്‍ വച്ചാണ് അപകടം. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ തൃക്കരിപ്പൂരിലെ വീട്ടിലേക്ക് വരികയായിരുന്നു സുകേഷ്. പിക്കപ്പ് സ്‌കൂട്ടറില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ സുകേഷിനെ ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാതാവ്: …

സ്നാപ് ചാറ്റ് വഴി 14 കാരിയുമായി സൗഹൃദം; നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ക്ക് അയച്ച് കൊടുത്ത് പണം വാങ്ങി, ടാറ്റു ആര്‍ട്ടിസ്റ്റ് ബിപിന്‍ പിടിയില്‍

പാലക്കാട്: പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ബിപിന്‍ ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്.സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ നിരവധി പേര്‍ക്ക് അയച്ച് പണം കൈപ്പറ്റിയെന്നാണ് പൊലീസ് കണ്ടെത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സ്നാപ് ചാറ്റില്‍ വ്യാജ പേര് വച്ചാണ് പരിചയപ്പെടുന്നത്. പരിചയപ്പെട്ടതെല്ലാം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ്. തമാശ പറഞ്ഞ് ആദ്യം നന്നായി സംസാരിക്കും. മൂന്നാലു ദിവസം കൊണ്ട് അടുത്ത ആളാക്കും. പിന്നെ …

പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി അന്തരിച്ചു; മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്നു

എടപ്പാള്‍: യുവ പണ്ഡിതനും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമായിരുന്ന മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി (40) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. സമസ്ത പ്രവര്‍ത്തകനും അജ് വ സംസ്ഥാന സമിതി അംഗവുമായിരുന്നു. നന്തി ദാറുസ്സലാം അറബി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം നിരവധി പള്ളികളില്‍ ഇമാമായും മദ്രസ്സ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് വിവാഹിതനായത്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് എടപ്പാള്‍ അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. പരേതരായ ഹസന്റെയും ഐഷയുടെയും മകനാണ്. ഭാര്യ: സുഹ്റ(ഗൂഡല്ലൂര്‍). …

പണത്തെ ചൊല്ലിയുള്ള തർക്കം; ബൈന്ദൂരിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തി

മംഗളൂരു: പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടക ബൈന്ദൂരിൽ മലയാളിയെ കുത്തിക്കൊന്നു. കോട്ടയം സ്വദേശി ബിനു ഫിലിപ്പ് (45) ആണ് കൊല്ലപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയായ കൊല്ലം സ്വദേശി ഉദയ് കുമാർ (42) ആണ് ഫിലിപ്പിനെ കൊലപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബൈന്ദൂർ താലൂക്കിലെ ദേവരഗഡ്ഡെയിൽ ആണ് ദാരുണമായ കൊല നടന്നത്. രണ്ടുപേരും ഒരു എസ്റ്റേറ്റിലെ തോട്ടത്തിൽ റബ്ബർ ടാപ്പർമാരായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഒരുവാടക വീട്ടിലാണ് താമസിക്കുന്നത്. പണമടയ്ക്കുന്നതിനെച്ചൊല്ലിയണ്ടായ തർക്കം കൊലപാതകത്തിൽ …

പയ്യന്നൂരില്‍ നിന്ന് ഇടുക്കിയിലേക്ക് ഉല്ലാസയാത്രയ്ക്ക് പോയ ബസ് നിയന്ത്രണംവിട്ട് അപകടം; 16 പേര്‍ക്ക് പരിക്കേറ്റു; 3 പേരുടെ നില ഗുരുതരം

കണ്ണൂർ: കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസ് നിയന്ത്രണംവിട്ട് അപകടം. പയ്യന്നൂരില്‍ നിന്ന് ഇടുക്കിയിലേക്ക് ഉല്ലാസയാത്രയ്ക്ക് പോയ ബസാണ് പനംകുട്ടിക്ക് സമീപം അപകടത്തില്‍പ്പെട്ടത്.16 പേര്‍ക്ക് പരിക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി പത്തോടെയാണു സംഭവം. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണു കാരണമെന്നാണു നിഗമനം. 36 പേരും രണ്ട് കുട്ടികളുമടങ്ങിയ സംഘമാണ് പയ്യന്നൂരില്‍ നിന്ന് ഗവിയിലേക്കും ഗവിയില്‍ നിന്ന് ഇടുക്കി രാമക്കല്‍മേട്ടിലേക്കുമുള്ള ഉല്ലാസ യാത്രക്ക് പോയത്. രാമക്കല്‍മേട്ടിലെ ഉല്ലാസ യാത്ര കഴിഞ്ഞ് തിരിച്ച് പോരുന്ന വഴിക്കാണ് പനംകുട്ടിക്ക് സമീപമാണ് അപകടമുണ്ടായത്.ബസിന്റെ …

കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് പെട്രോള്‍ പമ്പ് ഉടമ മരിച്ചു

മലപ്പുറം: കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലത്താണ് സംഭവമുണ്ടായത്. മുരളി കൃഷ്ണന്‍ എന്ന കുട്ടന്‍ (32) ആണ് മരിച്ചത്. വീട്ടില്‍ നിന്നും മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വാട്ടര്‍ സര്‍വീസ് ചെയ്തുകൊണ്ടിരിക്കെ ഷോക്ക് ഏല്‍ക്കുകയായിരുന്നു. പ്രഷര്‍ പമ്പില്‍നിന്നാണ് ഷോക്കേറ്റത്. ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാണിയമ്പലം യു.സി പെട്രോള്‍ പമ്പ് ഉടമയാണ് മുരളീകൃഷ്ണന്‍. പരേതനായ യു.സി. മുകുന്ദന്റെയും എ.വി.ഷീലയുടെയും മകനാണ്. ഭാര്യ: വടക്കേടത്ത് വി.എസ്. ആരതി. മകന്‍: ശങ്കര്‍ കൃഷ്ണന്‍ (വണ്ടൂര്‍ ഓട്ടണ്‍ സ്‌കൂള്‍ വിദ്യാര്‍ഥി) …

ഹൃദയാഘാതം: ഡോ.എം.കെ.മുനീറിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഡോ.എം.കെ മുനീറിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. എം. ആർ ഐ പരിശോധനയിൽ കാര്യമായ ആഘാതമൊന്നും കണ്ടെത്തിയിട്ടില്ലെന്നും നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ബുള്ളറ്റിനിൽ പറഞ്ഞു.മൂന്നു ദിവസം മുമ്പാണ് എം.കെ.മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടുവള്ളി പഞ്ചായത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാം വിധ കുറഞ്ഞതിനെ തുടർന്നാണ് ഹൃദയാഘാതം അനുഭവപ്പെട്ട് …

എൻഡോസൾഫാൻ ദുരിതബാധിതനായ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതനായ പ്ലസ് ടു വിദ്യാർഥി മരിച്ചു. ബളാന്തോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ വിഷ്ണു (17) ആണ് മരിച്ചത്. അരിപ്രോഡിലെ മോഹനന്റെയും ശാന്തയുടെയും മകനാണ്. അസുഖം മൂലം ചികിത്സയിലായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മരണവും സംഭവിച്ചു. സംസ്കാരം രാത്രിയിൽ വീട്ടുവളപ്പിൽ നടന്നു. അധ്യാപകരും, വിദ്യാർത്ഥികളും, നാട്ടുകാരുമടക്കം നിരവധി പേർ വിഷ്ണുവിന് അന്ത്യോപചാരമർപ്പിക്കാനെത്തി.

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടിവീണു; കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കല്ലുവാതുക്കലിൽ ശനിയാഴ്ച വൈകിട്ടോടെയാണ് ദാരുണമായ സംഭവം. കല്ലുവാതുക്കൽ സ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ എന്നിവരാണ് മരിച്ചത്. വീടിന്റെ മുറ്റത്തെ കിണറില്‍ നിന്നും വെള്ളം കോരുന്നതിനിടെ വിഷ്ണുവാണ് ആദ്യം കിണറ്റില്‍ വീണത്. കപ്പി പൊട്ടിയതായിരുന്നു അപകടകാരണം. വീട്ടുകാരുടെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയതായിരുന്നു ഹരിലാല്‍. സമീപത്തെ പ്ലൈവുഡ് ഫാക്ടറിയിലെ ജോലിക്കാരനാണ് ഹരിലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പം അപകട സ്ഥലത്ത് എത്തിയ ഹരിലാല്‍ കിണറിലേക്ക് ഇറങ്ങി വിഷ്ണുവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. കിണറ്റില്‍ …

ഭക്തിയുടെ നിറവിൽ ഇന്ന് ശ്രീകൃഷ്ണ ജയന്തി, അമ്പാടിയാകാനൊരുങ്ങി വീഥികൾ‌

ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണൻ്റെ ജന്മദിനമാണ് ശ്രീ കൃഷ്ണ ജയന്തി അഥവാ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണിത്. ഇത്തവണ സെപ്റ്റംബർ 14നാണ് ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കുന്നത്. നാടും ന​ഗരവും ജന്മാഷ്ടമി ആഘോഷങ്ങൾ‌ക്കൊരുങ്ങി കഴിഞ്ഞു. വീഥികൾ അമ്പാടികളാകുന്ന സുദിനം. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് സംസ്ഥാനത്തെ അമ്പാടിയാക്കുന്ന കാഴ്ചയ്‌ക്കാണ് ഓരോ മലയാളികളും ഇന്ന് സാക്ഷ്യം വഹിക്കുക. വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങൾ, ഭജന സംഘങ്ങൾ …