കൗമാരക്കാര്‍ സൂപ്പില്‍ മൂത്രമൊഴിച്ചു; മാതാപിതാക്കള്‍ക്ക് 2.7 കോടി രൂപ പിഴയിട്ട് ചൈനീസ് കോടതി
ഷാങ്ഹായ്: ചൈനയിലെ ഷാങ്ഹായില്‍ റസ്റ്ററന്റില്‍ വെച്ച് സൂപ്പില്‍ കൗമാരക്കാര്‍ മൂത്രമൊഴിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച് ചൈനീസ് കോടതി. രണ്ട് കാറ്ററിങ് കമ്പനികള്‍ക്ക് 2.2 മില്ല്യണ്‍ യുവാന്‍(ഏകദേശം 2.7 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിവിധി. ഇവരുടെ മാതാപിതാക്കളാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫെബ്രുവരി 24 നാണ് സംഭവം നടക്കുന്നത്. ഹൈദിലാവോ റെസ്റ്ററന്റിലെ ഒരു സ്വകാര്യറൂമില്‍ ഹോട്ട്പോട്ട് സൂപ്പിലേക്ക് 17 വയസുകാരായ രണ്ടുപേര്‍ മൂത്രമൊഴിക്കുകയായിരുന്നു. ഒരു താമശയ്ക്ക് ചെയ്തതാണെങ്കിലും സംഭവം പിന്നീട് ഗൗരവമായി …