‘അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല’; പോത്തുണ്ടി സജിതാ വധക്കേസില്‍ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട്: ഏറെ കോളിളക്കമുണ്ടാക്കിയ നെന്മാറ പോത്തുണ്ടി സജിതാ വധക്കേസിലെ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടുവകുപ്പുകളിലായാണ് തടവ് ശിക്ഷ. ജീവപര്യന്തത്തോടൊപ്പം മൂന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രതിക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലാതിരുന്നയാളല്ലായിരുന്നുവെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷാ വിധി കേള്‍ക്കാന്‍ സജിതയുടെ മക്കളും വീട്ടുകാരും കോടതിയില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം …

കേരളോത്സവം; മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം ട്രോഫികള്‍

കുമ്പള: കുമ്പളയില്‍ ഞായറാഴ്ച സമാപിക്കുന്ന ബ്ലോക്ക് തല കേരളോത്സവം പരിപാടിയില്‍ വിജയികളെ കാത്തിരിക്കുന്നത് മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി നല്‍കുന്ന ട്രോഫികള്‍. ചാമ്പ്യന്മാര്‍ക്കും റണ്ണേഴ്‌സിനും ഉള്ള ട്രോഫികള്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാനും ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ സെക്രട്ടറിയുമായ അഷ്‌റഫ് കര്‍ളയുടെ സാന്നിധ്യത്തില്‍ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് പ്രകാശനം ചെയ്തു. ബി.എന്‍ മുഹമ്മദ് അലി, പ്രീതിരാജ്, രവീന്ദ്ര നാഥ്, മുഹമ്മദ് കുഞ്ഞി, അബ്ദുള്ള ബന്നംകുളം, സത്താര്‍ …

ദുബായില്‍ മരിച്ച പെരിങ്ങാനം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാസര്‍കോട്: ദുബായില്‍ മരിച്ച മുന്നാട് പെരിങ്ങാനം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കെ മോഹനന്‍െയും കെ തങ്കമണിയുടെയും മകന്‍ കെ സുധീഷാ(30)ണ് മരിച്ചത്. കഴിഞ്ഞ എട്ടാം തീയതി ദുബായിലെ താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. ഒരു വര്‍ഷമായി സോഫ്റ്റ്വെയര്‍ എഞ്ചിനിയറായി ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ പെരിങ്ങാനത്തെ വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് നെല്ലിത്താവിലെ തറവാട്ട് വളപ്പില്‍ സംസ്‌കരിച്ചു. വിനീത് (ഖത്തര്‍ ), വിനയന്‍ (മിലിട്ടറി)എന്നിവര്‍ സഹോദരങ്ങളാണ്.

അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു, ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്‍മാറി

കാബൂള്‍: പാക് വ്യോമാക്രമണത്തില്‍ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പട്ടു. ഇതേത്തുടര്‍ന്ന് പാകിസ്ഥാന്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്‍മാറി. അടുത്തമാസം 5 മുതല്‍ 29 വരെയായിരുന്നു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്നത്. അഫ്ഗാനിസഥാനിലെ പാക്തിക പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടത്.കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നീ താരങ്ങളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ അപലപിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാന്റെ …

ഇടുക്കിയിൽ കനത്ത മഴ: വീടുകളിൽ വെള്ളം കയറി, വാഹനങ്ങള്‍ ഒലിച്ചുപോയി, മുല്ലപ്പെരിയാർ ഡാം ഉടൻ തുറക്കും

ഇടുക്കി: തുലാവർഷം ശക്തമായതോടെ ഇടുക്കിയിൽ ശക്തമായ മഴ. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച കനത്ത മഴയിൽ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ഇന്ന് രാവിലെ എട്ടുമണിയോടെ ഷട്ടറുകൾ തുറക്കാൻ തമിഴ്നാട് തീരുമാനിച്ചു. നാല് ഷട്ടറുകളുള്ള കല്ലാർ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുകയാണ്. വൃഷ്‌ടി പ്രദേശത്ത് പെയ്‌ത കനത്ത മഴയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായിട്ടുണ്ട്.പെരിയാറിൻ്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 13 ഷട്ടറുകൾ രാവിലെ എട്ട് മണിയോടെ തുറക്കാനൊരുങ്ങുന്നത്. …

140 കിലോ ഒട്ടുപാലും മൂന്ന് ചാക്ക് കാലിത്തീറ്റയും മോഷ്ടിച്ച സ്ത്രീയും സുഹൃത്തും അറസ്റ്റിൽ

പയ്യന്നൂർ: 140 കിലോ ഒട്ടുപാലും മൂന്ന് ചാക്ക് കാലിത്തീറ്റയും മോഷ്ടിച്ച സ്ത്രീയും സുഹൃത്തും അറസ്റ്റില്‍. പെരിങ്ങോം വേറ്റുവക്കുന്ന് ഉന്നതിയിലെ പൊയക്കുന്നത് ജയപ്രകാശ് (49), പഴമക്കാരന്‍ ഹൗസില്‍ കെ.കെ.ഉഷാകുമാരി (49) എന്നിവരെയാണ് സി.ഐ മെല്‍ബിന്‍ ജോസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. കെ.കദീജ അറസ്റ്റ് ചെയ്തത്. ആലപ്പടമ്പ് കുട്ടപ്പുന്നയിലെ ഗോവിന്ദന്‍ നമ്പീശന്‍, ദേവകിയമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ഷെഡില്‍ നിന്നാണ് ഇവര്‍ ഒട്ടുപാലും കാലിത്തീറ്റയും കവര്‍ന്നത്. ഈ മാസം 10ന് രാവിലെ ഒമ്പത് മണിക്കും 12ന് രാവിലെ ഒമ്പത് മണിക്കുമിടയിലുള്ള സമയം …

അസുഖബാധിതനായി ചികിത്സയിലായിരുന്ന മുൻ പ്രവാസി ചെമ്മനാട് തായത്തൊടിയിലെ ഫസൽ റഹ്മാൻ കോളിയാട് അന്തരിച്ചു

കാസർകോട്: ചെമ്മനാട് മാവില റോഡിലെ തായത്തൊടി ഫസൽ റഹ്മാൻ കോളിയാട് (53 ) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വെൽഫെയർ പാർട്ടി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു. ദുബായിൽ ഹെൽത്ത് സർവ്വീസ്, കാസർകോട് കെയർവെൽ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ, പത്ര ഏജൻ്റ് തുടങ്ങിയ ജോലികൾ ചെയ്തിരുന്നു. പരേതനായ കോളിയാട് അബ്ദുൽ ഖാദറിൻ്റെയും അസ്യയുടെയും മകനാണ്. ഫാത്തിമത്ത് സമീറയാണ് ഭാര്യ. മക്കൾ: ഡോ. ഫഹീം മുഹമ്മദ്, ആസ്യത്ത് ഫിദ (ഗവ. കോളേജ് കാസർകോട് വിദ്യാർത്ഥിനി ), ഫായിസ് മുഹമ്മദ്. സഹോദരങ്ങൾ: …

മുട്ടറ മരുതിമലയിൽ നിന്ന് ഒമ്പതാം ക്ലാസുകാരികളായ രണ്ടു പെൺകുട്ടികൾ താഴേക്ക് ചാടി, ഒരാൾ മരിച്ചു

കൊല്ലം: മുട്ടറ മരുതിമലയിൽ നിന്ന് ചാടിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. അടൂർ പെരിങ്ങനാട് സ്വദേശിനി മീനുവാ(14)ണ് മരിച്ചത്. അടൂർ സ്വദേശിയായ ശിവർണ(14) ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഇക്കോ ടൂറിസം കേന്ദ്രമായ മരുതിമലയിൽ എത്തിയത്. മണിക്കൂറുകളോളം ഇവർ മലമുകളിൽ ഇരിക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ മുട്ടറ സ്കൂളിന് സമീപത്തെ കടയിൽനിന്ന് ഇവരുടെ ദൃശ്യം പകർത്തിയിരുന്നു. പന്തികേട് തോന്നിയ നാട്ടുകാർ പൊലീസിനെയും വിവരമറിച്ചിരുന്നു. എന്നാൽ സമീപത്തേക്ക് ആളുകൾ എത്തും …

തളങ്കര, പുലിക്കുന്ന് പത്താമുദയ മഹോല്‍സവത്തിന് കുലകൊത്തി

കാസര്‍കോട്: പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതീ ക്ഷേത്രം, തളങ്കര ശ്രീ ചീരുമ്പ ഭഗവതീക്ഷേത്രം എന്നിവടങ്ങളില്‍ പത്താമുദയ മഹോല്‍സവത്തിന് കുലകൊത്തി. തളങ്കര ശ്രീ ചീരുമ്പ ഭഗവതീക്ഷേത്രം തുലാംപത്ത് ഉല്‍സവത്തിന് നാല്‍പത് വില്ല് കാരണവര്‍ നാഗേഷ് കുലകൊത്തലിന് കാര്‍മികത്വം വഹിച്ചു. പുലിക്കുന്ന് ക്ഷേത്ര പത്താമുദയ ഉല്‍സവത്തിന് മഞ്ചു കാരണവര്‍ കുലകൊത്തല്‍ ചടങ്ങിന് കാര്‍മികത്വം വഹിച്ചു.

കുളൂരില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കുളൂരില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കുളൂര്‍ ചര്‍ളയിലെ സഞ്ജീവയുടെ മകന്‍ ഹരീഷ(40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ജഡം കാണപ്പെട്ടത്. രാവിലെ വീട്ടില്‍നിന്ന് ജോലിക്ക് പോയതായിരുന്നുവെന്ന് പറയുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ വീടിനടുത്തുള്ള ഒരു തുറസായസ്ഥലത്ത് തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നുവേ്രത. നാട്ടുകാര്‍ ഉടന്‍ താഴെയിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. മാനസീകവിഷമമാണ് ആത്മഹത്യയ്ക്കുള്ള കാരണമെന്ന് പൊലീസ് സംശയിക്കുന്നു. മാതാവ്: ലക്ഷ്മി. ഭാര്യ: ബേബി. മൂന്നുമക്കളുണ്ട്. സഹോദരങ്ങള്‍: ഹരിപ്രസാദ്, ഗിരീഷ്

പ്രാര്‍ഥനക്കിടയില്‍ മധ്യവയസ്‌കന്‍ മരിച്ചു

കാസര്‍കോട്: പ്രാര്‍ഥനക്കിടയില്‍ കുഴഞ്ഞുവീണു മധ്യവയസ്‌കന്‍ മരിച്ചു. മഞ്ചേശ്വരം ബെള്ളംകോട്ടെ സയ്യിദ് താജുദ്ദീന്‍ തങ്ങളാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ചെറിയ പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് അന്ത്യമുണ്ടായതെന്ന് പറയുന്നു.

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദ സാധ്യത; ഒരാഴ്ച മഴ തുടരും, 10 ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ തുടരും. അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഇത് ലക്ഷദ്വീപിന് മുകളിലായി ന്യൂന മര്‍ദമായി ശക്തി പ്രാപിക്കും. അടുത്ത 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിക്കാനാണ് സാധ്യത. ഇന്ന് പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട ജില്ലകളിലാണ് മുന്നറിയിപ്പ്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, …

സ്‌കൂള്‍ ബസ് ഫീസ് അടക്കാന്‍ വൈകി, കുട്ടിയെ ബസില്‍ കയറ്റരുതെന്ന് ഡ്രൈവര്‍ക്ക് നിര്‍ദേശം, യുകെജി വിദ്യാര്‍ഥിയെ വഴിയിലുപേക്ഷിച്ച് പ്രധാനാധ്യാപികയുടെ ക്രൂരത

മലപ്പുറം: സ്‌കൂള്‍ ബസ് ഫീസ് അടക്കാന്‍ വൈകിയതിന്റെ പേരില്‍ യുകെജി വിദ്യാര്‍ഥിയെ ബസില്‍ കയറ്റിയില്ല. പ്രധാനാധ്യാപികയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ചേലേമ്പ്ര എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് ദുരനുഭവമുണ്ടായത്. ബസിന്റെ ഫീസ് അടക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ത്ഥിയെ വഴിയില്‍ ഉപേക്ഷിച്ചെന്നാണ് പരാതി. സ്‌കൂള്‍ ബസില്‍ കയറാനിരിക്കവേ അഞ്ച് വയസുകാരനെ കയറ്റരുതെന്ന് പ്രധാനാധ്യാപിക ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയത്രേ. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ബസില്‍ കയറ്റാതെ വഴിയില്‍ വിട്ട് ബസ് പോവുകയായിരുന്നു. രക്ഷിതാക്കളെ അറിയിക്കാതെയാണ് കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചതെന്നാണ് പരാതി. രണ്ട് മാസത്തെ …

തുലാം സംക്രമണം; തലക്കാവേരിയിലേക്ക് ഭക്തജന പ്രവാഹം

തലക്കാവേരി: ദക്ഷിണേന്ത്യയുടെ ജീവജലദായിനിയായ കാവേരി നദിയുടെ ഉദ്ഭവ ആഘോഷമായ കാവേരി തീര്‍ത്ഥോദ്ഭവം ഇന്ന് നടക്കും. കുടക് (കൂര്‍ഗ്) ജില്ലയിലെ ഭാഗമണ്ഡലക്കടുത്ത് തലക്കാവേരിയില്‍ ബ്രഹ്‌മഗിരി മലനിരകളില്‍ നിന്നാണ് തുലാം സംക്രമണവേളയില്‍ കാവേരി നദി ഉദ്ഭവിക്കുന്നത്. കുടകിലെ തലക്കാവേരിയില്‍ ജനിച്ച് ദക്ഷിണ ദേശത്തു കൂടി ഒഴുകി നാടിനെ പച്ചപ്പുള്ളതാക്കി കന്നഡ തമിഴ് ജനതകളുടെ ജീവരക്തമായ കാവേരി ഇരു ജനതയ്ക്കും ദേവതയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:40 ന് ആണ് തുലാസംക്രമണം.സൂര്യന്‍ കന്നി രാശിയില്‍ നിന്ന് തുലാം രാശിയിലേക്ക് സഞ്ചരിക്കുന്ന സമയത്ത്, കാവേരി …

എന്തോപറയാനുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചു, കോളേജിലെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, ജൂനിയര്‍ അറസ്റ്റില്‍

ബംഗളൂരു: ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥിനിയെ ജൂനിയര്‍ വിദ്യാര്‍ഥി ക്യാമ്പസിലെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തു. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ജീവന്‍ ഗൗഡ(21)യെ ഹനുമന്തനഗര്‍ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈമാസം 10 നാണ് സംഭവം നടന്നത്. മാനസിക സംഘര്‍ഷവും ഭയവും കാരണം യുവതി പരാതി നല്‍കാന്‍ വൈകിയതായി പൊലീസ് പറഞ്ഞു. പിന്നീട് മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് അവര്‍ പൊലീസിനെ സമീപിക്കുകയുമായിരുന്നു. …

സഹപാഠിയുടെ വീട്ടില്‍ വിരുന്നുകാരിയായി എത്തി; 36 പവന്‍ സ്വര്‍ണവുമായി മുങ്ങി, വിറ്റ് കിട്ടിയ പണം കൊണ്ട് ടൂര്‍, 24 കാരി പിടിയില്‍

കോഴിക്കോട്: സഹപാഠിയുടെ വീട്ടില്‍ വിരുന്നെത്തി 36 പവന്‍ സ്വര്‍ണവുമായി മുങ്ങിയ ആന്ധ്രാ സ്വദേശിനി മുംബൈയില്‍ പിടിയിലായി. വിജയവാഡ സ്വദേശിനിയായ തോട്ടാബാനു സൗജന്യ(24)യെയാണ് ഫറോക്ക് എസിപി എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ബേപ്പൂര്‍ പൊലീസും ചേര്‍ന്ന് സാഹസികമായി പിടികൂടിയത്. ബേപ്പൂര്‍ സ്വദേശിനി ഗായത്രിയുടെ സഹപാഠിയാണ് യുവതി. മോഷ്ടിച്ച സ്വര്‍ണം വിറ്റുകിട്ടിയ പണവുമായി പ്രതി രാജ്യംവിട്ട് ടാന്‍സാനിയയിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോയിരുന്നതായി പൊലീസ് അറിയിച്ചു.ബംഗളൂരു സുരാന കോളേജില്‍ ഒരേ ക്ലാസില്‍ പിജി കോഴ്സിന് പഠിക്കുന്നവരായിരുന്നു പ്രതി സൗജന്യയും ഗായത്രിയും. …

ഹോട്ടലിന് മുന്നില്‍ പൊലീസ് ജീപ്പിനെ കണ്ട് പരുങ്ങി, സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തു, സിഗരറ്റ് കവറില്‍ ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ, ചെറുവത്തൂരില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വില്‍പനക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് ചെറുവത്തൂരില്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ കാടങ്കോട് സ്വദേശി വിപി മുഹമ്മദ് നവാസ്(33) ആണ് ചന്തേര പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ചെറുവത്തൂര്‍ കുഴിഞ്ഞടിയിലെ ഒരു ഹോട്ടലിന് മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവ് പൊലീസ് ജീപ്പിനെ കണ്ട് പരുങ്ങി. ജീപ്പ് നിര്‍ത്തുമെന്നായപ്പോള്‍ മുന്നോട്ട് നടന്നു. പൊലീസ് എത്തി ദേഹപരിശോധന നടത്തിയപ്പോള്‍ സിഗരറ്റ് കവറില്‍ ഒളിപ്പിച്ച നിലയില്‍ 1.03 ഗ്രാം എംഡിഎംഎ കണ്ടെത്തി. എസ്‌ഐമാരായ എസ്.വി സദാനന്ദന്‍, പി രാജീവന്‍, സിപിഒ ഷിബു എന്നിവരടങ്ങുന്ന …

സ്വര്‍ണ വില ഒരുലക്ഷത്തിനരികെ; ഇന്ന് മാത്രം പവന് വര്‍ധിച്ചത് 2,840 രൂപ, ഒറ്റദിവസം ഇത്രയും കുതിപ്പ് ചരിത്രത്തിലാദ്യം

തിരുവനന്തപുരം: ആഭരണപ്രേമികളുടടെയും ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരുടെയും നെഞ്ചില്‍ഇടിത്തീയായി സ്വര്‍ണവിലയില്‍ കത്തിക്കയറ്റം. സ്വര്‍ണ വില പവന് 2,840 രൂപകൂടി 97,360 രൂപയായി. ഒറ്റദിവസം ഇത്രയും കുതിപ്പ് ചരിത്രത്തിലാദ്യമാണ്. ഗ്രാമിന്റെ വിലയാകട്ടെ 305 രൂപ വര്‍ധിച്ച് 12,170 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയിലുണ്ടായ വര്‍ധന 10,800 രൂപയായി. ഒരുലക്ഷം രൂപയെന്ന നിര്‍ണായക നാഴികക്കല്ലിലേക്ക് വെറും 2,640 രൂപ അകലെയാണ് പവന്‍. ഇന്നത്തെയും കഴിഞ്ഞ നാളുകളിലെയും വിലക്കുതിപ്പ് കണക്കിലെടുത്താല്‍ ഈ നാഴികക്കല്ലും സ്വര്‍ണവില ഏറെ വൈകാതെ മറികടക്കുമെന്ന് ഉറപ്പായി. ഇന്ന് …