ഹോങ്കോങ്ങിലെ പാർപ്പിട സമുച്ചയങ്ങളിൽ വൻ തീപിടിത്തം; 44 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഹോങ്കോങ് : ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലുള്ള പാർപ്പിട സമുച്ചയങ്ങളിലുണ്ടായ വൻ തീപിടിത്തത്തിൽ 44 മരണം. 45 പേരുടെ നില ഗുരുതരം. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. 279 പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിർമാണ കമ്പനിയിലെ മൂന്നു ഉദ്യോഗസ്‌ഥരെ അറസ്‌റ്റു ചെയ്‌തു. മുളകൊണ്ടുള്ള മേൽത്തട്ടിയിൽ തീ പിടിച്ചാണു ദുരന്തം. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.20ഓടെയാണ് സംഭവം. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീപടർന്നത്. ഇതു കെട്ടിടത്തിലേക്കും മറ്റു …

മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടു? പിന്നിൽ അസിം മുനീർ; ജയിലിനു മുന്നിൽ സംഘർഷം, പ്രതിഷേധക്കാർക്ക് നേരെ ആക്രമണം

റാവൽപിണ്ടി: പാക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടതായി അഭ്യൂഹം. ജയിലിൽ കഴിയുന്ന നേതാവിനെ കാണണമെന്ന് ആവശ്യപ്പെട്ട ഇമ്രാന്റെ സഹോദരിമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. അഡിയാലയിലെ ജയിലിൽ ഇമ്രാൻ കൊല്ലപ്പെട്ടതായും മൃതദേഹം മാറ്റിയെന്നും അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും വിവിധ സോഷ്യൽ മീഡിയകളിൽ വാർത്ത പ്രചരിച്ചിരുന്നു. വിവരമറിഞ്ഞ് പാക്കിസ്ഥാൻ തെഹ്‌റിക് ഇ ഇൻസാഫ് പാർട്ടിയുടെ ആയിരക്കണക്കിന് പ്രവർത്തകർ ജയിലിനു മുന്നിലേക്ക് ഒഴുകിയെത്തി. 2023 മുതൽ ഇമ്രാൻ ഖാൻ അഡിയാല ജയിലിൽ തടവിലാണ്. മൂന്ന് ആഴ്ചയോളമായി …

6 മാസം മുമ്പ് പ്രണയ വിവാഹം, ഗർഭിണി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; വിവാഹദിനം മുതൽ പീഡനം നേരിട്ടെന്ന് ആരോപണം, ഭർത്താവ് കസ്റ്റഡിയിൽ

തൃശൂർ: മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചനയാണ് (20) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വീടിനു സമീപത്തെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയപ്പോയതാകാമെന്നാണ് നിഗമനം. സംഭവത്തിൽ ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കണവാടിയിൽ നിന്ന് കുട്ടിയെ കൊണ്ടുവരാൻ പോയ ഷരോണിന്റെ മാതാവ് തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഫൊറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം …

റാപ്പർ വേടന്‍ ദുബായിലെ ആശുപത്രിയില്‍; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

ദുബായ്: സംഗീത പരിപാടിക്കായി ദുബായിൽ എത്തിയ റാപ്പര്‍ വേടനെ കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിവരം. തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ ഉള്ളത്. പനി കൂടിയത് കൊണ്ടാണ് വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഇതേ തുടര്‍ന്ന് നവംബര്‍ 28-ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഡിസംബര്‍ 12-ലേക്ക് ഷോ മാറ്റിവെച്ചിട്ടുണ്ട്.

അച്ചടക്ക ലംഘനം നടത്തി; ജെയിംസ് പന്തമാക്കലിനെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്റുചെയ്തു

കാസര്‍കോട്: ഗുരുതരമായ പാര്‍ടി അച്ചടക്കലംഘനം നടത്തിയ ഡിസിസി മുന്‍ വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കലിനെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്റു ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് എംഎല്‍എ അറിയിച്ചു. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ജയിംസ് വാര്‍ത്താസമ്മേളനത്തിലൂടെ ഉന്നയിച്ചിരുന്നു. സ്ഥാനാര്‍ഥികളില്‍ നിന്ന് പണം പിരിച്ചതായും ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സീറ്റ് നിര്‍ണയത്തിലെ വിയോജിപ്പിനെ തുടര്‍ന്ന് ഡിസിസി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതായും ജയിംസ് അറിയിച്ചിരുന്നു. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന …

കുമ്പള ആരിക്കാടിയില്‍ ട്രെയിന്‍ തട്ടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

കാസര്‍കോട്: കുമ്പള, ആരിക്കാടി റെയില്‍വെ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. കോയിപ്പാടി കടപ്പുറം സ്വദേശി ആസിഫ്(30) ആണ് മരിച്ചത്. ബുധാനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് റെയില്‍പാളത്തിനു സമീപം ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. തല തകര്‍ന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കുമ്പള പൊലീസ് നടത്തിയ വിരലടയാള പരിശോധനയിലാണ് മരിച്ച ആളെ തിരിച്ചറിയാന്‍ സാധിച്ചത്. പരേതനായ അബ്ദുല്‍ ഖാദറിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങള്‍: അര്‍ഷാദ്, കെടി ഹനീഫ്, അനീസ, റഹിയാന.

ചെറുവത്തൂരിലെ അണ്ടര്‍ പാസേജ്; കര്‍മസമിതിയുടെ സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കി, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ദേശീയപാതയില്‍ കര്‍മസമിതി കെട്ടിയ സമരപന്തല്‍ പൊലീസ് പൊളിച്ചു നീക്കി. വലിയ വീതിയില്‍ അണ്ടര്‍ പാസേജ് പണിയണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 15 ദിവസത്തിലധികമായി കര്‍മസമിതി ഇവിടെ സമരം നടത്തിവന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് സമരക്കാര്‍ എല്ലാവരും പോയിക്കഴിഞ്ഞ ശേഷമാണ് ഒരുബസ് പൊലീസ് സംഘം സ്ഥലത്തെത്തി പന്തലും മറ്റും പൊളിച്ചു നീക്കിക്കൊണ്ടുപോയത്. പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഡിസംബര്‍ ഒന്നാം തിയതി മുതല്‍ റിലേ നിരാഹാരസമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം കര്‍മസമിതി പ്രഖ്യാപിച്ചിരുന്നു. …

ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം; റെയില്‍വേ സ്‌റ്റേഷനില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പൊലീസ് സ്‌നേഹാലയത്തിലെത്തിച്ചു

കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷനില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പൊലീസ് മഞ്ചേശ്വരത്തെ സ്‌നേഹാലയത്തിലെത്തിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് 30 കാരിയെ റെയില്‍വേ സ്‌റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ടത്. ട്രെയിന്‍ വിട്ടപ്പോള്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവതിയെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. താന്‍ കോട്ടയം സ്വദേശിനിയാണെന്നും ശില്‍പയാണ് പേരെന്നും യുവതി പൊലീസിനോട് പറഞ്ഞു. അതേസമയം എങ്ങനെയാണ് കാസര്‍കോട് എത്തിയത് എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. മാനസീക അസ്വാസ്ഥ്യമുള്ള യുവതിയെ ഒറ്റയ്ക്ക് വിട്ടാല്‍ വല്ല അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സ്‌നേഹാലത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് …

ഫോണില്‍ ആരോടോ സംസാരിച്ചു എന്നാരോപിച്ച് ഹോംനഴ്‌സിനെ മര്‍ദ്ദിച്ചു; വീട്ടുടമക്കെതിരെ കേസ്

കാസര്‍കോട്: ഭാര്യയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വീട്ടുടമക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഹോംനഴ്സ് മാലോം ആനമഞ്ചലിലെ സി. ശാരദ (45) യുടെ പരാതിയിലാണ് അജാനൂര്‍ മുലക്കണ്ടത്തെ ജാനകി അമ്മയുടെ ഭര്‍ത്താവിനെതിരെ കേസെടുത്തത്.ഈമാസം ഇരുപത്തിയൊന്നിന് രാത്രി പത്തരമണിക്കാണ് സംഭവം. മൂലക്കണ്ടത്തെ ജാനകി അമ്മയും ഭര്‍ത്താവും താമസിച്ചുവരുന്ന വീട്ടിലാണ് പരാതിക്കാരി ജോലിചെയ്തിരുന്നത്. ജാനകി അമ്മയുടെ ഭര്‍ത്താവായ പ്രതി രാത്രിയില്‍ ആരോടോ ഫോണില്‍ സംസാരിച്ചു എന്നു പറഞ്ഞ് തന്നെ അശ്ലീല ഭാഷയില്‍ ചീത്തവിളിച്ചെന്നും തുടര്‍ന്ന് വലിച്ചിഴച്ച് പുറത്തും മുഖത്തും …

മദ്യപിച്ച് ട്രെയിനില്‍ കയറിയാല്‍ പിടിവീഴും; യാത്ര മുടങ്ങും; കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന കര്‍ശനമാക്കി

കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കി. മദ്യപിച്ച് റെയില്‍വേ സ്റ്റേഷനിലെത്തുന്നവരെ കണ്ടെത്താന്‍ പരിശോധന തുടരുന്നു. ട്രെയിനില്‍ യാത്രചെയ്യുന്നവരെയും പ്ലാറ്റ്‌ഫോമില്‍ ഇരിക്കുന്നവരെയും പരിശോധിക്കുന്നുണ്ട്. മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താന്‍ ബ്രെത്ത് അനലൈസര്‍ സംവിധാനം ഉപയോഗിച്ചു പരിശോധിക്കുന്നുണ്ട്. മദ്യപിച്ചു പ്ലാറ്റ്ഫോമുകളില്‍ അലഞ്ഞു തിരിയാനും കിടന്നുറങ്ങാനും അനുവദിക്കില്ല. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മദ്യപിച്ച് യാത്ര ചെയ്യുന്നത് കണ്ടെത്തിയാല്‍ പിടികൂടി നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദേശം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. റെയില്‍വേ പൊലീസ് എസ്‌ഐ എംവി പ്രകാശന്‍, …

പരിശീലനത്തിനിടെ ബാസ്‌കറ്റ്‌ ബോള്‍ പോള്‍ തകര്‍ന്ന് വീണ് 16 കാരനായ ദേശീയ താരത്തിന് ദാരുണാന്ത്യം

റോഹ്തക്: പരിശീലനത്തിനിടെ ബാസ്‌കറ്റ്‌ ബോള്‍ ഹൂപ്പിന്റെ ഇരുമ്പ് പോള്‍ ദേഹത്ത് വീണ് ദേശീയതാരം മരിച്ചു. 16കാരനായ ഹാര്‍ദിക് രതി ആണ് മരിച്ചത്. ഹരിയാനയിലെ റോഹ്തക്കില്‍ ചൊവ്വാഴ്ച ആണ് സംഭവം. ലഖാന്‍ മജ്രയിലെ കോര്‍ട്ടില്‍ ചൊവ്വാഴ്ച ഹാര്‍ദിക് പരിശീലനം നടത്തുന്നതിനിടെയാണ്. സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലഖാന്‍ മജ്റ ഗ്രാമത്തിലെ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്, ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ താരം ഒറ്റയ്ക്ക് പരിശീലനം …

വീണ്ടും അഭിഭാഷകനെ കാണാനെത്തി; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കസ്റ്റഡിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് വീണ്ടും കസ്റ്റഡിയില്‍. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോര്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബണ്ടിചോറിനെ റെയില്‍വേ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരസ്പര വിരുദ്ധമായാണ് സംസാരം. ഇതോടെ ബണ്ടിചോറിന്റെ മാനസികനില പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്.പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാന്‍ എത്തിയെന്നാണ് ബണ്ടിചോര്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അഭിഭാഷകനെ കണ്ട് വിശ്രമിക്കുന്നതിനിടെയാണ് …

ബസില്‍ വിദ്യാര്‍ഥിനിക്ക് നേരെ നടന്ന അതിക്രമം; കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: കര്‍ണാടക ആര്‍.ടി.സി ബസില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ കണ്ടക്ടര്‍ നടത്തിയ അതിക്രമ സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സംഭവം നടന്നത് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെയാണ് കര്‍ണാടക ആര്‍.ടി.സി ബസില്‍ വച്ച് മംഗളൂരുവില്‍ പഠിക്കുന്ന കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം നടന്നത്. പരീക്ഷയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയോട് കണ്ടക്ടര്‍ കയര്‍ത്ത് സംസാരിച്ചു. സംഭവത്തില്‍ ഡ്രൈവറും ഇടപെട്ട് …

യുവതി മദ്യപിച്ച് പൂസായി രാത്രി വീട്ടിലെത്തി; മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് നിലത്തടിച്ച് കൊലപ്പെടുത്തി

മേദിനിനഗര്‍: ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ മദ്യപിച്ചെത്തിയ ഭാര്യയെ ഭര്‍ത്താവ് നിലത്തടിച്ച് കൊലപ്പെടുത്തി. ശില്‍പ ദേവി(22) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഉപേന്ദ്ര പര്‍ഹിയയെ (25) ചൊവ്വാഴ്ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി രാംഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദാതം ബാദി ഝരിയയില്‍ ആണ് കൊല നടന്നത്. വീട്ടില്‍ മദ്യപിച്ച് ഇരിക്കുകയായിരുന്നു ഉപേന്ദ്ര. രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ടാണ് 22 കാരി വീട്ടിലെത്തിയത്. ഇതു കണ്ട ഭര്‍ത്താവ് യുവതിയെ ചോദ്യം ചെയ്തു. വാക്കേറ്റം രൂക്ഷമായതോടെ യുവതി കയ്യില്‍ കിട്ടിയ …

എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നാറാണിയിലെ അനന്തുവി(13)നെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാരക്കോണം പി പി എം ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. ‌ വിവരത്തെ തുടർന്ന് പൊലീസ് എത്തി മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

പ്രണയം വീട്ടുകാർ എതിർത്തു, പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച കമിതാക്കളെ ബിഎസ്എഫ് പിടികൂടി

ഗുജറാത്ത്: പാക്കിസ്ഥാനിൽ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിർത്തിയിൽ ബിഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. പോപത് കുമാർ (24), ഗൗരി (20) എന്നിവരാണ് ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. രാത്രി മുഴുവൻ നടന്ന‍ാണ് ഇവർ അതിർത്തിയിലെത്തിയത്. അതിർത്തിയിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള മിഥി എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. വീട്ടുകാർ പ്രണയം എതിർത്തതിനാലാണ് ഒളിച്ചോടിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ 2 മാസത്തിനുള്ളിലുണ്ടായ …

‘ബോംബിട്ട് കൊല്ലണം’; മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പൊലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയിലാണ് ടീനാ ജോസ് എന്ന കന്യാസ്ത്രീക്കെതിരെ തിരുവനന്തപുരം സൈബര്‍ക്രൈം പൊലീസ് കേസെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന വധശ്രമത്തിന് ആഹ്വാനം നൽകിയത്. മുഖ്യമന്ത്രിയെ ബോംബിട്ട് കൊന്നുകളയണമെന്നായിരുന്നു ടീന ജോസിന്റെ വധഭീഷണി. കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തത്. സെല്‍ട്ടണ്‍ എല്‍ഡി സൗസ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന …

നാഷണല്‍ യൂത്ത് ലീഗ് നേതാവ് സാദിഖ് കടപ്പുറം അന്തരിച്ചു, അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നാഷണല്‍ യൂത്ത് ലീഗ് നേതാവ് അന്തരിച്ചു. ചൗക്കിയിലെ സാദിഖ് കടപ്പുറം (45) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മാസങ്ങളായി ചികിൽസയിലായിരുന്നു. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ രാഷ്ട്രീയ- സാമൂഹിക- ജീവ കാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു സാദിഖ്. ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം സഹോദരനാണ്. പരേതരായ അബ്ബാസിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷമീമ ( മൊഗ്രാൽപുത്തുർ പഞ്ചായത്തംഗം).മക്കൾ: ഷിജിന, മുഹമ്മദ് മുസ്‌തഫ, സൽമാൻ (വിദ്യാർത്ഥികൾ). മറ്റു സഹോദരങ്ങൾ: ഹനീഫ് കടപ്പുറം …