ബ്രിട്ടനില്‍ പറന്നുപൊങ്ങിയ വിമാനം കത്തിനശിച്ചു; അപകടം സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍

ലണ്ടൻ: ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപിടിക്കുകയായിരുന്നു. നെതർലൻഡ്സിലെ ലെലിസറ്റഡിലേക്ക് പോകുകയായിരുന്നു വിമാനം. ആകാശത്ത് വലിയൊരു അഗ്നിഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ ചില ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. പ്രദേശത്താകെ വലിയ പുക ഉയരുകയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് 35 മൈല്‍ അകലെയാണ് …

പൊൽപ്പുള്ളി കാർ അപകടം: എൽസിയും അലീനയും കണ്ണുതുറന്നു, അവസാന യാത്രയയപ്പിനു അമ്മയെ കാത്ത് ആൽഫിനും എമിയും

കൊച്ചി: പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ അമ്മയുടെയും മകളുടെയും നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ. എൽസി മാർട്ടിനും മകൾ അലീനയും കണ്ണുതുറന്നു. ഇവർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എൽസിക്ക് 45 ശതമാനവും അലീനയ്ക്ക് 35 ശതമാനവുമാണ് പൊള്ളലേറ്റത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന എൽസിയുടെ മകൻ ആൽഫിനും മകൾ എമിയും ശനിയാഴ്ചയാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണുള്ളത്. എൽസിക്കു ബോധം വന്നതിനു ശേഷമാകും സംസ്കാര ചടങ്ങുകൾ നടത്തുകയെന്നാണ് ബന്ധുക്കൾ അറിയിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് …

കാണാതായ സ്ത്രീ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ; കണ്ടെത്തിയത് 80 അടിയോളം താഴ്ചയുള്ള കിണറ്റിൽ

തിരുവനന്തപുരം: തിരുവല്ലത്ത് കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളായണി കാർഷിക കോളജിലെ ഫാം തൊഴിലാളി തിരുവല്ലം കുന്നുവിള വീട്ടിൽ ഉഷ(38) ആണ് മരിച്ചത്. ഇവരുടെ വീടിനു സമീപത്തെ ജോയി എന്നയാളുടെ വീട്ടുവളപ്പിലെ 80 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച ഉച്ചയ്ക്കാണ് ഉഷയെ വീട്ടിൽ നിന്നു കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസെത്തി തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ അയൽവാസിയുടെ കിണറിന്റെ മുകളിലെ വല മാറി കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. തുടർന്ന് അഗ്നിരക്ഷാസേന …

ട്രെയിനിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർണായക തീരുമാനം; രാജ്യത്തെ ട്രെയിനുകളിൽ ക്യാമറകൾ സ്ഥാപിക്കും

ന്യൂഡൽഹി: രാജ്യത്തെ എല്ലാ യാത്രാ ട്രെയിനുകളിലും സിസിടിവി സ്ഥാപിക്കാൻ റെയിൽവേ തീരുമാനം. 74,000 കോച്ചുകളിലും 15,000 എൻജിനുകളിലും ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. ട്രെയിനുകളിൽ യാത്രക്കാർക്കും ടിടിഇമാർക്കും എതിരെ ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. യാത്രക്കാരുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടാകും ക്യാമറകൾ സ്ഥാപിക്കുന്നത്. കോച്ചുകളിലെ പൊതു ഇടങ്ങളിലാകും ക്യാമറകൾ സ്ഥാപിക്കുക. 4 വാതിലുകൾക്കും സമീപത്തായി 4 ക്യാമറകൾ ഉണ്ടാകും. 100 കിലോമീറ്റർ വേഗതയും കുറഞ്ഞ പ്രകാശവുമുള്ള സമയത്തും കൃത്യമായ ദൃശ്യങ്ങൾ പകർത്താനാകുന്ന ക്യാമറകളാണ് …

‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ റിലീസ് തീയതി പ്രഖ്യാപിച്ചു; പേരുമാറ്റിയ പോസ്റ്റർ പങ്കുവച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: സെൻസർ ബോർഡ് അനുമതി ലഭിച്ചതിനു പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 17ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. സുരേഷ് ഗോപിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. യു/എ 16 പ്ലസ് സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. നേരത്തേ സിനിമയുടെ പേരിലെ ജാനകിയെന്നതു ജാനകി വി ആക്കുകയും കോടതി മുറിയിലെ 8 രംഗങ്ങളിൽ മാറ്റങ്ങളും വരുത്തിയതോടെയാണ് സെൻസർ ബോർഡ് ചിത്രത്തിനു പ്രദർശനാനുമതി നൽകിയത്. …

ബെംഗളൂരുവിൽ നിന്നു ലഹരിയെത്തിച്ച് വിതരണം; 15 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം: ബെംഗളൂരുവിൽ നിന്നും വൻതോതിൽ എംഡിഎംഎ ഇറക്കുമതി ചെയ്ത് വിൽപന നടത്തുന്ന യുവാവ് കൊല്ലത്ത് പിടിയിലായി. കരുനാഗപ്പള്ളി പുലിയൂർ സ്വദേശി അനന്തുവിനെ(27) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി തൊടിയത്തൂറിൽ നടത്തിയ പരിശോധനയിലാണ് 15 ലക്ഷത്തോളം രൂപ വിലയുള്ള 227 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്. പ്രതി മുൻപും എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കൊല്ലം ജില്ലയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് എക്സൈസ് വ്യക്തമാക്കി.

തെരുവ്നായ ഇടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: മങ്കടയിൽ തെരുവ്നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില സ്വദേശി നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെ 10ന് മങ്കടയിലെ കർക്കിടകം ജംക്ഷനിലാണ് അപകടമുണ്ടായത്. തെരുവ് നായയെ ഇടിച്ചതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു. തലയടിച്ചു വീണാണ് നൗഫൽ മരിച്ചത്. ഓട്ടോറിക്ഷയിലെ യാത്രക്കാർക്കും പരുക്കേറ്റു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് പാലില്‍ കുളിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

ഗോഹട്ടി: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ സന്തുഷ്ടനായ ഭര്‍ത്താവ് നാലു ബക്കറ്റ് പാലില്‍ കുളിച്ചു. ലോവര്‍ അസമിലെ നാല്‍ബാരി ജില്ലയിലെ മാണിക് അലിയാണ് പാലഭിഷേകം നടത്തി ശരീരശുദ്ധി വരുത്തിയത്. ശരീരശുദ്ധിക്കൊപ്പം മനശുദ്ധിക്കുവേണ്ടി മനസിലുണ്ടായിരുന്ന ദുഖങ്ങളൊക്കെ തുറന്നു പറഞ്ഞുകഴുകി കളഞ്ഞ അദ്ദേഹം താന്‍ ഇന്നുമുതല്‍ സ്വതന്ത്രനായിരിക്കുന്നുവെന്ന് ആഹ്ലാദത്തോടെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഭാര്യ ഇടക്കിടെ കാമുകനൊപ്പം ഒളിച്ചുപോയികൊണ്ടിരുന്നുവെന്ന് സന്തോത്തോടെ മണിക് അലി പറഞ്ഞു. അപ്പോഴൊക്കെ ആ പ്രശ്‌നത്തിന്റെ പേരില്‍ കുടുംബത്തിന്റെ സമാധാനം തകരരുതെന്നു കരുതി താന്‍ മൗനം പാലിച്ചു. മണിക് അലിയുടെ …

യുവ അധ്യാപികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: യുവ അധ്യാപികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി കൊയ്യൂര്‍ സ്വദേശിനി രമ്യ (32) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് സ്വന്തം വീട്ടില്‍ വന്നതായി പറയുന്നു. ബല്‍ത്തങ്ങാടിയിലെ ഒരു സ്‌കൂളിലെ അധ്യാപികയായിരുന്നു രമ്യ. രണ്ടുവര്‍ഷം മുമ്പായിരുന്നു വിവാഹം നടന്നത്. മരണ വിവരമറിഞ്ഞ് റവന്യൂ ഇന്‍സ്‌പെക്ടര്‍ പ്രതീഷും മറ്റുഉദ്യോഗസ്ഥരും വീട്ടിലെത്തി. ബെല്‍ത്തങ്ങാടി പൊലീസും സംഭവസ്ഥലം സന്ദര്‍ശിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് …

കുറ്റിച്ചിറയില്‍ നീന്താനെത്തിയ 17 കാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട്: കുറ്റിച്ചിറയില്‍ നീന്താനെത്തിയ 17കാരന്‍ മുങ്ങി മരിച്ചു. പയ്യാനക്കല്‍ സ്വദേശി യഹിയ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ച ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുറ്റിച്ചിറയില്‍ നീന്താനെത്തിയതായിരുന്നു. മുങ്ങിത്താണ വിവരം അറിഞ്ഞയുടന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം സംഘവും തിരച്ചില്‍ നടത്തി. യഹിയയെ പുറത്തെടുത്ത് ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീന്തല്‍ പരിശീലനത്തിന് കുറ്റിച്ചിറയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന ആക്ഷേപം നിലവിലുണ്ട്. ഞായറാഴ്ചകളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ നീന്തല്‍ പരിശീലനത്തിലനത്തിനും മറ്റും എത്തുന്ന നഗരത്തിലെ …

സന്യാസിമാരിലും വ്യാജന്മാര്‍; ഉത്തരാഖണ്ഡില്‍ 23 പേര്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ‘ഓപ്പറേഷന്‍ കാലനേമി’ യില്‍ കുടുങ്ങിയത് 23 വ്യാജ സന്യാസിമാര്‍. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നവരെ കണ്ടെത്താനായി നടത്തിയ നീക്കത്തിലാണ് നിരവധി പേരെ പിടികൂടാനായത്. ശനിയാഴ്ച മാത്രം ഡെറാഡൂണിലെ വിവാദ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നുമാണ് വ്യാജന്മാരെ പിടികൂടിയതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിംഗ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ പത്ത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമിയാണ് സംസ്ഥാന വ്യാപക ‘ഓപ്പറേഷന്‍ കാലനേമി’ നടത്താന്‍ ഉത്തരവിട്ടത്.പുതിയ ക്യാമ്പയിന്റെ ഭാഗമായി പൊലീസ് കൃത്യമായി തന്നെ …

തടവുകാരന് വയറുവേദന, ശസ്ത്രക്രിയയില്‍ പുറത്തെടുത്തത് മൊബൈല്‍ ഫോണ്‍, ജയില്‍ ജീവനക്കാരെ കണ്ട് വിഴുങ്ങിയതെന്ന് അധികൃതര്‍

മംഗളൂരു: കര്‍ണാടകയിലെ ശിവമോഗ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ വയറില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൊബൈല്‍ ഫോണ്‍. കഞ്ചാവ് കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന 30 വയസുകാരനായ ദൗലത്ത് എന്ന ഗുണ്ടു ആണ് മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. വയറ്റില്‍ കല്ല് കുടുങ്ങിയതിനെത്തുടര്‍ന്ന് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി ഇയാള്‍ ജയില്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ദൗലത്തിനെ മക്ഗണ്‍ ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയില്‍ ദൗലത്തിന്റെ വയറ്റില്‍ ഒരു വസ്തു ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഇത് നീക്കം …

ബിഹാറില്‍ വീണ്ടും രാഷ്ട്രീയ കൊല; പട്‌നയില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു

പട്‌ന: ബിഹാറില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിഹാറിലെ പട്‌നയില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. സുരേന്ദ്ര കെവാടി(52)നെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാന്‍ മോര്‍ച്ചയുടെ മുന്‍ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്. ഒരാഴ്ച മുമ്പ് ബിജെപി നേതാവായ വ്യവസായിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ മറ്റൊരു പ്രധാന ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്. ശനിയാഴ്ച രാത്രി ബിഹ്ത-സര്‍മേര സംസ്ഥാന പാത-78 ന് സമീപം വയലില്‍ വെള്ളം നനയ്ക്കുന്നതിനിടെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ബൈക്കിലെത്തിയ കൊലയാളി സംഘം …

ബദിയടുക്ക-ചെര്‍ക്കള റോഡിലെ കുഴിയില്‍ ബി.ജെ.പി വാഴ നട്ടു

കാസര്‍കോട്: ബദിയടുക്ക-ചെര്‍ക്കള റോഡിലെ കുഴികളില്‍ ബിജെപി വാഴ നട്ട് പ്രതിഷേധിച്ചു. പ്രധാന റോഡിലെ കുഴിയില്‍ വാഴ നട്ടാണ് ബിജെപി പ്രതിഷേധിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍ നേതൃത്വം നല്‍കി. അധികൃതര്‍ക്ക് നിരന്തരമായി പരാതി നല്‍കിയിട്ടും തീരുമാനം എടുക്കാതെ കുഴികള്‍ അപകടകരമായ അവസ്ഥയിലാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അതിനാലാണ് കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ചതെന്ന് സുനില്‍ പറഞ്ഞു. പ്രദേശവാസികളും യാത്രക്കാരും പ്രതിഷേധത്തിന് പിന്തുണ നല്‍കി.ചെര്‍ക്കള- ബദിയടുക്ക റോഡില്‍ നിരവധി വര്‍ഷങ്ങളായി നവീകരണം നടക്കുന്നില്ല. കനത്ത മഴയത്ത് ചരക്കുവാഹനങ്ങളടക്കം …

ചെര്‍ക്കളയില്‍ ഗോവന്‍ മദ്യവുമായി പന്നിപ്പാറ സ്വദേശി പിടിയിലായി; ബായാര്‍ വിഷ്ണുനഗറില്‍ മദ്യവില്‍പന നടത്തവേ യുവതിയും പിടിയിലായി

കാസര്‍കോട്: ചെര്‍ക്കളയില്‍ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 14.04 ലിറ്റര്‍ ഗോവന്‍ മദ്യവുമായി യുവാവ് പിടിയിലായി. ചെങ്കള പന്നിപ്പാറ സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ നിന്ന് 180 മില്ലി ലിറ്റര്‍ വീതമുള്ള 78 ബോട്ടിലുകള്‍ പിടികൂടി. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ഷാജഹാനെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് )മാരായ നൗഷാദ് കെ, കെ ആര്‍ …

മറ്റൊരു ബന്ധമെന്ന് സംശയം; നടി മഞ്ജുള ശ്രുതിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു, ആക്രമണം കണ്ണിലേക്ക് കുരുമുളക് സ്‌പ്രേ അടിച്ചശേഷം

ബംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കന്നഡ സീരിയല്‍ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ശ്രുതി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രുതിയുടെ വാരിയെല്ലുകളിലും, തുടയിലും, കഴുത്തിലും കുത്തേറ്റിട്ടുണ്ട്.സംഭവത്തില്‍ ഭര്‍ത്താവ് അമ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമൃതധാരെ പോലുള്ള കന്നഡ സീരിയലുകളില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് പ്രശസ്തയായ നടിയാണ് ശ്രുതി. കഴിഞ്ഞ ആഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടില്‍വച്ചാണ് ശ്രുതിയെ ഭര്‍ത്താവ് അമ്രേഷ് ആക്രമിച്ചത്. ശ്രുതിക്ക് …

സിപിഎം ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു; പാര്‍ട്ടി അനുഭാവി അറസ്റ്റില്‍

പാലക്കാട്: മണ്ണാര്‍ക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ പാര്‍ടി അനുഭാവിയെ പൊലീസ് അറസ്റ്റുചെയ്തു. പുല്ലശേരി സ്വദേശി അഷ്റഫിനാണ് പിടിയിലായത്. കലാപശ്രമം, അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ലീഗ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയിലെ പരിപാടിയില്‍ സിപിഎമ്മിനെയും ഡിവൈഎഫ്‌ഐയെയും വെല്ലുവിളിച്ച് പികെ ശശി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഈ സംഭവം. ആക്രമണം നടന്ന സമയത്ത് അഷ്‌റഫ് മദ്യപിച്ച് സ്വബോധമില്ലാത്ത നിലയിലായിരുന്നു. ഇയാളെ വിശദമായി …

ലഹരിക്കടത്തില്‍ പിടിയിലായ റിന്‍സിയുടെ സിനിമാ ബന്ധം; ലഹരി ഇടപാട് നടത്തിയവരുടെ വാട്‌സ്ആപ്പ്‌ ചാറ്റ് പൊലീസിന് ലഭിച്ചു, അടുത്തു ബന്ധമുള്ള ആ സംവിധായകന്‍ ആര്? 4 പ്രമുഖ താരങ്ങള്‍ ആര്?

കൊച്ചി: കൊച്ചിയില്‍ എം.ഡി.എം.എയുമായി അറസ്റ്റിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന് സിനിമാ മേഖലയിലെ പ്രമുഖരുമായി അടുത്ത് ബന്ധം. ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ 4 പേരെ ഫോണില്‍ വിളിച്ച് പൊലീസ് വിവരം തേടി. നാല് മാസത്തിലേറെയായി റിന്‍സിയെ സ്ഥിരമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഒരു സംവിധായകനെയും പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം. എന്നാല്‍ സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിന്‍സിയെ വിളിച്ചതെന്നാണ് താരങ്ങള്‍ പൊലീസിന് മറുപടി നല്‍കിയത്. അതേസമയം ഇത് പൊലീസ് വിശ്വസിക്കുന്നില്ല. ഇവരുമായി …