കാസര്‍കോട്: ഓട്ടോ വാടകക്ക് വിളിച്ച് ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ചതായി പരാതി. പരിക്കേറ്റ ബന്തിയോട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ അബ്ദുല്‍ ഹമീദി(45)നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ബന്തിയോട് ബൈതല റോഡിലെ അടുക്കയിലാണ് സംഭവം. അടുക്കയില്‍ നിന്നു വാടക പോകാനുണ്ടെന്നു പറഞ്ഞ് അബ്ദുല്‍ ഹമീദിനെ ഫോണ്‍ ചെയ്തു വരുത്തിയ ശേഷമായിരുന്നു അക്രമിച്ചതെന്നു പറയുന്നു. മുന്‍വിരോധം വച്ച് സിദ്ദിഖ് എന്നയാളാണ് അക്രമിച്ചതെന്നു പറയുന്നു. പരാതിക്കാരനില്‍ നിന്നു പൊലീസ് മൊഴിയെടുത്തു.
