കാസർകോട്: ബേഡകം , കൊളത്തൂരിൽ പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. ഞായറാഴ്ച രാത്രിയാണ് നിടു വോട്ടു സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. വിവരമറിഞ്ഞ് ഫോറസ്റ്റ്, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയുടെ സാന്നിധ്യം പറഞ്ഞുകേട്ടിട്ടുള്ള മേഖലയാണിത്. രണ്ടാഴ്ച മുമ്പ് പുലിമട പോലൊരു ഗുഹയ്ക്കകത്തു പുലിയെ കണ്ടെത്തിയതോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പിടികൂടാനുള്ള ഒരുക്കം നടത്തിയിരുന്നു. പുലർച്ചെ പുലി രക്ഷപ്പെടുകയായിരുന്നു.
