കാസര്‍കോട്: മധ്യവയ്സകയെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. നീര്ച്ചാല് കന്യപ്പാടിയില്‍ താമസിക്കുന്ന ഷഫിയ(50) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് വീടിന് സമീപത്തെ കിണറില്‍ വീണ് കിടക്കുന്നത് വീട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട് ജനറലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
