കാസര്‍കോട്: ഉപ്പള മീന്‍ മാര്‍ക്കറ്റിന് സമീപത്തെ കെട്ടിടത്തിലെ വാച്ചുമാന്‍ സുരേഷിനെ കുത്തികൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. മത്സ്യമാര്‍ക്കറ്റിന് സമീപത്ത് നിന്നാണ് കത്തി കണ്ടെത്തിയത്. പ്രതിയായ ഉപ്പള പത്വാടി സ്വദേശി സവാദിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് സംഭവം. മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ഇ.അനൂപ്കുമാറിന്റെയും എ.എസ്.ഐ മധുസൂദനന്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിയെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ഇവര്‍ തമ്മിലുണ്ടായ വാക്തര്‍ക്കത്തിനിടയില്‍ സുരേഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ജയിലിലെ ഭക്ഷണവും ജീവിതവും സുഖമുള്ളതാണെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കി ജയിലിലേക്ക് പോകുമെന്നു പ്രതി നാട്ടില്‍ പറഞ്ഞുനടന്നതായി പ്രചരിച്ചിരുന്നു.
