പ്രശസ്ത പോണ്‍ താരം അന്ന പൊളി ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു.
ഫോര്‍ സ്റ്റാര്‍ മോണ്ട് ബ്ലാങ്ക് അപ്പാര്‍ട്ട് ഹോട്ടലില്‍ നീലചിത്ര ഷൂട്ടിംഗിനിടെയാണ് സംഭവം. ചിത്രീകരണം അവസാനിക്കാന്‍ ഏതാനും മിനുട്ടുകള്‍ ബാക്കിയിരിക്കെയാണ് അപകടം. ബ്രസീലിയന്‍ സ്വദേശിനിയായ പോളിയുടെ മുഴുവന്‍ പേര് അന്ന ബിയാട്രിസ് പെരൈര അല്‍വ്‌സ് എന്നാണ്. 27 കാരിയായ നടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു ബ്രസീലിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്ന് അന്നയുടെ കാമുകന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 23 നാണ് അന്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു അന്ന പൊളി. ഓണ്‍ലി ഫാന്‍സ് എന്ന പേരില്‍ പോണ്‍ സൈറ്റിലെ പ്രമുഖ താരമാണ് ഇവര്‍. സബ്‌സ്‌ക്രിപ്ഷന്‍ ഇനത്തില്‍ പണം ഈടാക്കിയാണ് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലി ഫാന്‍സ് ലൈംഗിക ദൃശ്യങ്ങള്‍ നല്‍കുന്നത്.
