കാസര്‍കോട്: ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെര്‍ക്കള, ചട്ടഞ്ചാല്‍ പട്ടണങ്ങളിലെ കടകളില്‍ സംയുക്ത പരിശോധന നടത്തി.
24 കടകളിലാണ് പരിശോധന നടന്നത്. വില നിലവാര പട്ടിക പ്രദര്‍ശിപ്പിക്കാത്ത 11 കടകള്‍ക്ക് നോട്ടീസ് നല്കി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക സ്ക്വാഡ് സംയുക്ത പരിശോധന നടത്തിയത്.
