കാസർകോട്: ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ സ്കൂൾ വാഹനങ്ങളുടെ വ്യാപക പരിശോധന നടത്തി. മിന്നൽ പരിശോധനയിൽ ആകെ 552 വാഹനങ്ങളിൽ 11 ഫിറ്റ്നസ് ഇല്ലാത്ത ബസുകൾ കണ്ടെത്തി. സ്വകാര്യ സ്കൂൾ വാഹങ്ങളിൽ നിയമവിരുദ്ധമായി കുട്ടികളെ കയറ്റിക്കൊണ്ടു പോയതായ 11 വാഹനങ്ങൾ പൊലീസ് പിടികൂടി നടപടി സ്വീകരിച്ചു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 2 പേർക്കെതിരെ നടപടി സ്വീകരിച്ചു. മദ്യപിച്ചു വാഹനം ഓടിച്ചതിന് ഒരാൾക്കെതിരെ കാസർകോട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
