യുവ വനിതാ ഡോക്ടര്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍

മംഗളൂരു: യുവ വനിതാ ഡോക്ടറിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശി സിന്ധുജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗം ഡോക്ടറാണ്. കൊല്ലെഗല്‍ ടൗണ്‍ ശ്രീ മഹാദേശ്വര കോളേജിന് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് പോയ ഡോ.സിന്ധുജ പിന്നെ തിരിച്ച് ആശുപത്രിയില്‍ എത്തിയിരുന്നില്ല. മൊബൈല്‍ ഫോണിലേക്ക് വിളിച്ചിട്ടും കിട്ടാത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ കട്ടിലില്‍ മരിച്ചനിലയില്‍ കാണുകയായിരുന്നു. കട്ടിലില്‍ നിന്ന് ഒരു സിറിഞ്ചും ചില മരുന്നുകളും കത്തിയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അടുത്ത ജനുവരിയില്‍ സിന്ധുജയുടെ കല്യാണം നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂചിപ്പിച്ചു. സിന്ധുജയുടെ കുടുംബാംഗങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി സോമഗൗഡ പറഞ്ഞു.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ലക്ഷങ്ങള്‍ കയ്യിലുണ്ടാകുമെന്ന് ആഗ്രഹിച്ച് വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തി; ലഭിച്ചത് 13,000 രൂപ, ജാമ്യത്തിലിറങ്ങിയ പ്രതി രക്ഷപ്പെട്ടത് കോയമ്പത്തൂരിലേക്ക്, എട്ടുവര്‍ഷത്തിന് ശേഷം പ്രതിയെ പിടികൂടിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ
Light
Dark