-പി പി ചെറിയാന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ഇണയെ വഞ്ചിച്ചു വ്യഭിചാരം ചെയ്യുന്നത് ഇനിയൊരു കുറ്റകൃത്യമല്ല. ഇതു സംബന്ധിച്ച 117 വര്‍ഷം പഴക്കമുള്ള നിയമം റദ്ദാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ വെള്ളിയാഴ്ച ഒപ്പു വച്ചു.
വഞ്ചനയെ ബിക്ലാസ് നടപടിയായി തരംതിരിച്ച് 90 ദിവസം വരെ തടവു ശിക്ഷിക്കുന്നതു വിഡ്ഢിത്തവും കാലഹരണപ്പെട്ട ചട്ടവുമാണെന്നു ഗവര്‍ണര്‍ കാത്തിഹോച്ചുള് അഭിപ്രായപ്പെട്ടു.
എന്നാല്‍ വ്യഭിചാരമെന്നതു നിയമപരമായി വേര്‍പിരിയാനുള്ള ഏക മാര്‍ഗം മാത്രമായിരുന്നെന്നു ബില്‍ സ്പോണ്സര് ചെയ്ത ലോംഗ് ഐലന്‍സ് അസംബ്ലിമാന്‍ ചാള്‍സ് ലാവിന് വാദിച്ചു. അലബാമ, ഫ്ളോറിഡ, നോര്‍ത്ത് കരോലിന എന്നിവയുള്‍പ്പെടെ 16 സംസ്ഥാനങ്ങള്‍ ഇപ്പോഴും വ്യഭിചാരം കുറ്റകൃത്യമായി കാണുന്നുണ്ട്. വ്യഭിചാരികള്‍ക്കു 90 ദിവസം വരെ തടവോ 500 ഡോളര്‍ പിഴയോ ആണ് ശിക്ഷ.