ഉദുമ: ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി റമീസയുടെ മരണത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി ചികിത്സാപിഴവു മൂലമാണ് മരിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, ജനറല്‍ സെക്രട്ടറി എ.എച്ച് മുനീര്‍, ട്രഷറര്‍ ആസിഫ് ടിഐ, വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ആവശ്യമുന്നയിച്ചു.