കാസര്‍കോട്: കൂലിത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. അഡൂര്‍, അത്തനാടിയിലെ പരേതനായ പുത്തരിയന്‍, വെള്ളച്ചി ദമ്പതികളുടെ മകന്‍ കോതന്‍ (56) ആണ് മരിച്ചത്. ബേത്തൂര്‍പ്പാറയിലെ ഭാര്യവീട്ടിലായിരുന്നു താമസം. ബുധനാഴ്ച വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണ കോതനെ ഉടന്‍ ബേഡകം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ലക്ഷ്മി. മക്കള്‍: ചന്ദ്രന്‍, വിനു, സരസു. മരുമക്കള്‍: സ്വപ്‌ന, റജില, ഹരീഷ്. സഹോദരങ്ങള്‍: സഞ്ജീവന്‍, ചിരുത, പരേതരായ കണ്ണന്‍, കാരിച്ചി. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.