മുൻ കാമുകനെ വിഷ സൂപ്പ് കൊടുത്തു കൊല്ലാൻ പദ്ധതിയിട്ടു; 16 കാരി തയ്യാറാക്കിയ സൂപ്പ് കഴിച്ച് കാമുകനടക്കം അഞ്ചു സുഹൃത്തുക്കൾ മരിച്ചു

മുൻ കാമുകനെ കൊല്ലാൻ 16-കാരി തയ്യാറാക്കിയത് വിഷസൂപ്പ്. സൂപ്പ് കുടിച്ച് കാമുകനും സുഹൃത്തുക്കളും കൊല്ലപ്പെട്ടു. മുൻ കാമുകനെ മാത്രമാണ് കൊല്ലാൻ പദ്ധതിയിട്ടതെങ്കിലും വിഷം കലർത്തിയ സൂപ്പ് ആദ്യം സുഹൃത്തുക്കളും കുടിക്കുകയായിരുന്നു. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പ്രതിയായ 16-കാരി ആയിഷ സുലൈമാനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
പഴയ കാമുകനായ ഇമ്മാനുവല്‍ ഇലോഗിയെ കൊല്ലാൻ പദ്ധതിയിട്ട 16-കാരി ഒരുദിവസം സുഹൃത്തുക്കളെല്ലാവരും ഒത്തുകൂടിയ സമയം വിഷം കലർത്തിയ സൂപ്പ് തയ്യാറാക്കി കാമുകന് വിളമ്പി. ഇതൊന്നുമറിയാതെ യുവാവ് ഇത് കഴിക്കുകയും ഒപ്പമിരുന്ന കൂട്ടുകാർ‌ക്കും പങ്കുവയ്ക്കുകയും ചെയ്തു. ഇവരില്‍ ഇമ്മാനുവലിന്റെ പുതിയ കാമുകിയും ഉണ്ടായിരുന്നു. ഫലത്തില്‍ വിഷസൂപ്പ് എല്ലാവരും കുടിച്ചു. ഇതോടെ ഓരോരുത്തരായി മരിച്ചുവീഴുകയായിരുന്നു. ഒക്ടോബർ 26-നായിരുന്നു സംഭവം നടന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് വിധേയമാക്കി. സൂപ്പിലെ വിഷം ശരീരത്തില്‍ പ്രവേശിച്ചതാണ് അഞ്ച് പേരുടെയും ജീവനെടുത്തതെന്നാണ് പ്രാഥമിക നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page