പാലക്കാട്: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചു നടത്തിയ നായപരാമര്‍ശം തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണെന്നു മുന്‍ എം.പി.യും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു.
നായപരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്കു മുന്നില്‍ താന്‍ പൊട്ടിത്തെറിച്ചതു ബോധപൂര്‍വ്വമാണ്-അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
പാര്‍ട്ടിയുമായി കഴിഞ്ഞ ദിവസം ഭിന്നത പ്രകടിപ്പിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുല്‍ ഷുക്കൂറിന്റെ വീടിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ കാവല്‍ നിന്നതു ഇറച്ചിക്കടയിലെ പട്ടിയെപ്പോലെയാണെന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പട്ടികളെന്നു താന്‍ പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ താന്‍ ശ്രദ്ധിക്കുന്നില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
