ജോലി തട്ടിപ്പ്: സച്ചിതാറൈക്കെതിരെ വീണ്ടും കേസ്; പുല്ലൂര്‍ സ്വദേശിയുടെ 17 ലക്ഷം തട്ടിയത് എഫ്.സി.ഐ.യില്‍ ജോലി വാഗ്ദാനം ചെയ്ത്; പള്ളത്തടുക്കയിലെ അമൃതയുടെ പണം നഷ്ടമായത് സിപിസിആര്‍ഐയിലെ ജോലിക്ക്

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മുന്‍ ഡിവൈഎഫ്‌ഐ നേതാവും ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപികയുമായ സച്ചിതാറൈക്കെതിരെ പൊലീസ് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
പുല്ലൂര്‍, കൊടവലത്തെ നരേഷിന്റെ പരാതി പ്രകാരം അമ്പലത്തറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ബദിയഡുക്ക പള്ളത്തടുക്കയിലെ അമൃത നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് മറ്റൊരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 11.71 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ഇതോടെ സച്ചിതയ്‌ക്കെതിരെ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിമൂന്നായി. കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടിയിലും സച്ചിതയ്‌ക്കെതിരെ ഒരു കേസുണ്ട്.
കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സച്ചിത കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page