ചീമേനിയില്‍ ക്ഷേത്രത്തിലും കാഞ്ഞങ്ങാട്ട്‌ വ്യാപാര സ്ഥാപനങ്ങളിലും കവര്‍ച്ച

0
78


കാഞ്ഞങ്ങാട്‌: ചീമേനിയില്‍ ക്ഷേത്രത്തിലും കാഞ്ഞങ്ങാട്ട്‌ മൊബൈല്‍ ഫോണ്‍ ഷോപ്പിലും മെഡിക്കല്‍ സ്റ്റോറിലും വന്‍ കവര്‍ച്ച. ക്ഷേത്രത്തില്‍ നിന്നു തിരുവാഭരണവും മെഡിക്കല്‍ സ്റ്റോറില്‍ നിന്നു 70,000 രൂപയും മൊബൈല്‍ ഷോപ്പില്‍ നിന്നു 15 ലക്ഷത്തിന്റെ സാധനങ്ങളും കവര്‍ച്ച ചെയ്‌തു.
ചീമേനി പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ മയ്യില്‍ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ നിന്നു ഒരു പവനോളം തൂക്കം വരുന്ന തിരുവാഭരണവും വെള്ളിയാഭരണങ്ങളും കവര്‍ച്ച പോയി. പൊലീസ്‌ അന്വേഷിക്കുന്നു.
കാഞ്ഞങ്ങാട്‌, നയബസാറിലെ മജിസ്റ്റിക്ക്‌ മൊബൈല്‍ ഷോപ്പില്‍ നിന്നു 15 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍, ലാപ്പ്‌ടോപ്പുകള്‍, പ്രൊജക്‌ടര്‍ തുടങ്ങിയവ മോഷണം പോയി. കാഞ്ഞിരപ്പൊയിലിലെ സത്താറിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ ഷോപ്പ്‌.
ആലാമിപ്പള്ളി പുതിയ ബസ്‌സ്റ്റാന്റിനു സമീപത്തെ കോട്ടച്ചേരി കോ- ഓപ്പറേറ്റീവ്‌ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കല്‍ സ്റ്റോറിലും കവര്‍ച്ച ഉണ്ടായി. ഷട്ടര്‍ പൊക്കി അകത്തു കടന്ന മോഷ്‌ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 70,000 രൂപ കവര്‍ന്നു. സെക്രട്ടറി മുരളീധരന്റെ പരാതി പ്രകാരം കേസെടുത്തു. കവര്‍ച്ചകള്‍ക്കു പിന്നില്‍ കുപ്രസിദ്ധ മോഷ്‌ടാവാണെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്‌. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ്‌ ഊര്‍ജ്ജിതമാക്കി.

NO COMMENTS

LEAVE A REPLY