കാസര്‍കോട്: ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചും തല ഭിത്തിയില്‍ ഇടിച്ചും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്ലൂര്‍ കണ്ണോത്ത് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കണ്ണോത്ത് അയ്യപ്പമഠത്തിന് സമീപത്തെ എന്‍.ടി ബീന(40) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ദാമോദരനെ (55)അമ്പലത്തറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് കൊലപാതകം നടന്നത്. ഞായറാഴ്ച രാവിലെയാണ് കൊലപാതക വിവരം ദാമോദരന്‍ അയല്‍വാസികളെ അറിയിച്ചത്. നാട്ടുകാരെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ ബീനയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ വിവരത്തെത്തുടര്‍ന്ന് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. ദാമ്പത്യ പ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പൊലീസ് പറയുന്നു. ഭാര്യയെ താന്‍ കൊലപ്പെടുത്തിയെന്ന് പ്രതി മൊഴി നല്‍കിയെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഏക മകന്‍ വിശാല്‍ ഡല്‍ഹിയില്‍ മൊബൈല്‍ ടെക്നീഷ്യനാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ബീനയും ദാമോദരനും ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്.
