കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ബി ജെ പി ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ബി സി റോഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കമുള്ള മുന്നൂറോളം പേര്‍ പങ്കെടുത്തു. കലക്ട്രേറ്റ് കവാടത്തിനു മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. സതീഷ്ചന്ദ്ര ഭണ്ഡാരിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ വേലായുധന്‍, വിജയകുമാര്‍ റൈ തുടങ്ങിയവര്‍ പ്രസംഗിച്ചു. അതേസമയം മാര്‍ച്ചില്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ പരിധിയിലുള്ള പ്രവര്‍ത്തകരുടെ പങ്കാളിത്ത കുറവ് ശ്രദ്ധേയമായി.
