റിമാന്റില്‍ കഴിയുകയായിരുന്ന വധശ്രമക്കേസ്‌ പ്രതിയുടെ വീട്‌ കുത്തി തുറന്ന്‌ കവര്‍ച്ച

0
62

ബദിയഡുക്ക: വധശ്രമക്കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതിയുടെ വീടു കുത്തിത്തുറന്ന്‌ സ്വര്‍ണ്ണവും പണവും ടെലിവിഷനും സ്ഥലത്തിന്റെ ആധാരവും കവര്‍ച്ച ചെയ്‌തു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ്‌ കേസെടുത്തു. നീര്‍ച്ചാല്‍, കടമ്പാറിലെ രാമകൃഷ്‌ണ(55)യുടെ വീട്ടിലാണ്‌ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു പവന്‍ സ്വര്‍ണ്ണം, 3500 രൂപ, വാച്ച്‌, മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തിന്റെ ആധാരം എന്നിവയാണ്‌ കവര്‍ച്ച പോയതെന്നു രാമകൃഷ്‌ണ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പത്തു ദിവസം മുമ്പാണ്‌ രാമകൃഷ്‌ണയ്‌ക്കെതിരെ ബദിയഡുക്ക പൊലീസ്‌ വധശ്രമത്തിനു കേസെടുത്തത്‌.
ഫുട്‌ബോള്‍ കളിക്കിടയില്‍ രാമകൃഷ്‌ണയുടെ പറമ്പിലേയ്‌ക്ക്‌ വീണ പന്ത്‌ എടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ അബ്‌ദുല്‍ കരീം എന്നയാള്‍ക്ക്‌ വെട്ടേറ്റിരുന്നു. ഈ സംഭവത്തില്‍ കേസെടുത്ത പൊലീസ്‌ പ്രതിയായ രാമകൃഷ്‌ണയെ അറസ്റ്റു ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്‌തിരുന്നു. കഴി ഞ്ഞ ദിവസം ജാമ്യം ലഭിച്ച്‌ തിരിച്ചെത്തിയപ്പോ ഴാണ്‌ വീടിന്റെ മുന്‍ ഭാഗത്തെ വാ തില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടതും വീട്ടിനകത്തു കവര്‍ച്ച നടന്നതായും വ്യക്തമായത്‌.

NO COMMENTS

LEAVE A REPLY