കര്‍ണ്ണാടക മദ്യകടത്ത്‌ രൂക്ഷം; കാറും ഓട്ടോയുമായി രണ്ടു പേര്‍ അറസ്റ്റില്‍

0
26

കാഞ്ഞങ്ങാട്‌: ലോക്ക്‌ഡൗണ്‍ കാരണം കേരളത്തിലെ മദ്യഷോപ്പുകളും ബാറുകളും അടഞ്ഞു കിടക്കുന്നതിനിടയിലും കര്‍ണ്ണാടക യില്‍ നിന്നുള്ള മദ്യക്കടത്ത്‌ സജീവം. ഓട്ടോയിലും കാറിലും കടത്തുകയായിരുന്ന 190 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്‌, നിട്ടടുക്കത്തെ കെ ബാബുരാജ്‌ (27), ചെറുവത്തൂര്‍ മാച്ചിപ്പുറം വീട്ടില്‍ എ വി രാജേഷ്‌ (39) എന്നിവരെയാണ്‌ നീലേശ്വരം റൈഞ്ച്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ ആര്‍ കലേശനും സംഘവും അറസ്റ്റ്‌ ചെയ്‌തത്‌. ചെറുവത്തൂര്‍, റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വെച്ചാണ്‌ നമ്പര്‍ പതിക്കാത്ത സ്വിഫ്‌റ്റ്‌ കാറിലും ഓട്ടോയിലും കടത്തുകയായിരുന്ന മദ്യം പിടികൂടിയത്‌. കാര്‍ യാത്രക്കാരനാണ്‌ കെ ബാബുരാജ്‌. ഇയാളുടെ കൂടെ ഉണ്ടായിരുന്ന വി നന്ദകിഷോര്‍ (27) ഓടി രക്ഷപ്പെട്ടു. എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ പി സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ പി നിഷാദ്‌, വി മഞ്‌ജുനാഥന്‍, ചാള്‍സ്‌ ജോസ്‌, ശ്യാംജിത്ത്‌, രാഹുല്‍ എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY