കാഞ്ഞങ്ങാട് സ്വദേശിയെന്ന സംശയിക്കുന്ന ആൾ കോഴിക്കോട് തണൽ അഭയകേന്ദ്രത്തിൽ മരിച്ചു

0
150

 

 

നീലേശ്വരം: കോഴിക്കോട് എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ തണൽ അഭയകേന്ദ്രത്തിൽ അജ്ഞാതൻ മരണപ്പെട്ടു. 41 വയസ് പ്രായമുള്ള ബഷീറാണ് മരിച്ചത്. ഒരു വർഷം മുമ്പാണ് മാനസീകാസ്വാസ്ഥ്യമുളള ഇയാൾ അഭയ കേന്ദ്രത്തി എത്തിയത്. ഇയാൾ കാഞ്ഞങ്ങാട്ടാണെന്നും ഉപ്പ അബൂബക്കറും ഉമ്മ പാത്തുമ്മയാണെന്നും ഷാഹുൽ ഹമീദ് എന്ന സഹോദരൻ ഉണ്ടെന്നും അന്തേവാസികളെ അറിയിച്ചിരുന്നു. ഇന്നു ച്ചക്ക് ഹൃഭയാഘാതം മൂലമാണ് മരിച്ചത്. നെറ്റിയിൽ മുറിപ്പാടും കാലുകൾ അൽപ്പം വളഞ്ഞ നിലയിലുമാണ്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 04962547022, 9497 947242, 9497 963769 നമ്പരുകളിൽ ബന്ധപ്പെടണം.

NO COMMENTS

LEAVE A REPLY