ചെന്നൈ: തമിഴിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലിബാബു (52) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളിലായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആക്‌സസ് ഫിലിം ഫാക്ടറി എന്ന ബാനറില്‍ നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള നിര്‍മ്മാതാവാണ് ദില്ലി ബാബു. 2015ല്‍ ഇറങ്ങിയ ഉറുമീസ് ആയിരുന്നു ആദ്യചിത്രം. ഇരവുകള്‍ക്ക് ആയിരം കണ്‍കള്‍, രാക്ഷസന്‍, ഓ മൈ കടവുളൈ, ബാച്ച്‌ലര്‍, മിറല്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ കള്‍വന്‍ തുടങ്ങിയവയാണ് ദില്ലിബാബു നിര്‍മ്മിച്ച ചിത്രങ്ങള്‍. നിരവധി പുതുമുഖ സംവിധായകന്മാര്‍ക്ക് അവസരം നല്‍കിയ നിര്‍മ്മാതാവാണ് ദില്ലിബാബു. 2018ല്‍ പുറത്തിറങ്ങിയ ‘രാക്ഷസന്‍’ ആ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. വിവിധ ഭാഷകളിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.