രാഷ്ട്രരക്ഷ: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജാലിക തീര്‍ത്തു

0
34

ചീമേനി: മാനവികതയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും കരുതലായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തകര്‍ ചീമേനിയില്‍ ഇന്നലെ ജാലിക തീര്‍ത്തു. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത്‌ സൂക്ഷിക്കാനും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനും തങ്ങള്‍ എക്കാലവും തയ്യാറാണെന്ന്‌ ദേശീയ പതാകകള്‍ വാനിലുയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്‌തു.
പി.കെ.അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി. വിളംബര റാലിയുമുണ്ടായിരുന്നു. മനുഷ്യജാലികാ സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ പ്രസിഡണ്ട്‌ സുഹൈര്‍ അസ്‌ഹരി ആധ്യക്ഷംവഹിച്ചു. സമസ്‌ത ജില്ല ജനറല്‍ സെക്രട്ടറി മഹ്‌ മൂദ്‌ മുസ്‌ലിയാര്‍ ,വി കെ.മുശ്‌താഖ്‌ ദാരിമി, ഷൗക്കത്തലി, എം.എല്‍.എമാരായ എം രാജഗോപാല്‍, എന്‍.എ നെല്ലിക്കുന്ന്‌ പ്രസംഗിച്ചു. പ്രമുഖ നേതാക്കന്മാര്‍ സംബന്ധിച്ചു.
വര്‍ഗീയ തീവ്രവാദ ശക്തികളാണ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു ഉണ്ണിത്താന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY