മലിനജലം പൊതുനിരത്തിലേക്കു ഒഴുക്കി; പരിസരവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ബീരിച്ചേരിയിലെ മീൻ സ്റ്റാൾ അടപ്പിച്ചു

കാസർകോട്: മീൻ സ്‌റ്റാളിലെ മലിനജലം കിണറുകളിലേക്കും പൊതുനിരത്തിലേക്കും ഒഴുക്കിവിട്ടതായി പരാതി. ശുദ്ധജലം മലിനമാക്കിയതിലും റോഡിലേക്ക് തുറന്നു വിടുകയും ചെയ്‌തതിൽ പ്രതിഷേധമുയർത്തി പരിസരവാസികൾ സംഘടിച്ചെത്തി. തുടർന്ന്, ആരോഗ്യ വകുപ്പ് അധികൃതർ സ്‌റ്റാൾ അടപ്പിച്ചു. തൃക്കരിപ്പൂരിലെ ബീരിച്ചേരി റെയിൽവേ ഗേറ്റി നരികിൽ പ്രവർത്തിച്ചുവരുന്ന മീൻ സ്റ്റ‌ാളാണ് ഞായറാഴ്ച അടച്ചു പൂട്ടിയത്. പരിഹാരം കാണാതെ തുറക്കരുതെന്നു നിർദേശം നൽകിയാണ് സ്ഥാപനം അടപ്പിച്ചത്. മീൻ സ്റ്റാളിൽ നിന്നുള്ള അഴു ക്കുജലം തൊട്ടടുത്തുള്ള വീടുകളിലെ കിണറുകളിലേക്ക് പരക്കു ന്നതായി നേരത്തെതന്നെ വീട്ടു കാരും പരിസരവാസികളും പരാതിപ്പെട്ടിരുന്നു. കഴിഞ്ഞദിവസം മാലിന് ജലം റോഡിലേക്ക് ഒഴുക്കി. ഇതോടെ പരിസരവാസികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ സംഘടിതരായി എത്തിയവർ പ്രശ്നത്തിനു പരിഹാരം കാണാതെ വ്യാപാരം തുടരാൻ അനുവദിക്കില്ലെന്ന് ഉടമയെ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എൻ. പി.ലിയാക്കത്തലിയുടെ നേതൃത്വത്തിൽ എത്തിയ ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടാൻ നിർദേശം നൽകുകയായിരുന്നു. മലിനജലം ഒഴുക്കി വിടുന്നതി നെതിരെ ഉടമയോടു നേരത്തെ തന്നെ പരാതിപ്പെട്ടെങ്കിലും പരി ഹാരമുണ്ടാക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. 4 വീടുകളിലെ കിണറുകളിൽ മലിനജലം കലർന്നത് മൂലം വെള്ളത്തിന്റെ നിറം മാറുകയും ഉപയോഗിക്കാൻ പറ്റാത്തതുമായി. തുടർന്നു പഞ്ചായത്തിൽ പരാതി നൽകി. 2 ആഴ്ച‌ മുൻപ് പഞ്ചായത്തിനു കീഴിലുള്ള ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തുകയും പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി 5000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാൽ പഞ്ചായത്തിൻ്റെ ഇടപെടലും ആരോഗ്യ വകുപ്പിന്റെ നിർദേശവും ഉണ്ടായിട്ടും മലിനജലം ഒഴുകുന്നതിൽ കുറവുണ്ടായില്ല. മലിനജലം ഒഴുക്കുന്നതിന് പരിഹാരം കണ്ടതിനുശേഷം മാത്രമേ സ്റ്റാൾ തുറക്കാൻ പാടുള്ളുവെന്നു കർശന നിർദേശം നൽകിയതായി ഹെൽത്ത് ഇൻസ്പെക്‌ടർ ലിയാക്കത്തലിയും പഞ്ചായത്ത് അംഗം ഫായിസ് ബീരിച്ചേരിയും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page