വ്യാപാര പ്രമുഖന്‍ ചിത്താരിയിലെ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

 

കാസര്‍കോട്: വ്യാപാര പ്രമുഖന്‍ ചിത്താരിയിലെ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി(89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ചിത്താരിയിലെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. രാത്രി പത്തുമണിയോടെ സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: കുഞ്ഞു ഹലീമ. മക്കള്‍: ഹബീബ് ബ്രിറ്റ, ആമിന, ശമീമ, സൈമുജ. മരുമക്കള്‍: എ ഹമീദ് ഹാജി, മുഹമ്മദലി ചെറുവത്തൂര്‍, സാജിദ, മുജീബ്.
കൂളിക്കാട് സിറാമിക് ഹൗസ്, ഇലക്ട്രിക്കല്‍സ്, ഹാര്‍ഡ് വേയേഴ്‌സ്, കൂളിക്കാട് ഏജന്‍സീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. അരനൂറ്റാണ്ടിലേറെയായി കാഞ്ഞങ്ങാട്ടെ മത-സാമൂഹ്യ-രാഷ്ട്രീയ- വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്നു. ഹൊസ്ദുര്‍ഗ് താലൂക്ക് മുസ്ലീം ലീഗ് പ്രസിഡന്റ്, സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ ട്രഷറര്‍ സ്ഥാനം വഹിച്ചിരുന്നു.

 

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസ്: പ്രതികളെ ഷാരോണ്‍ കേസ് മോഡലില്‍ പൂട്ടാനുറപ്പിച്ച് അന്വേഷണ സംഘം; ജിന്നുമ്മ ഉള്‍പ്പെടെ നാലു പേരുടെ ശബ്ദപരിശോധന നടത്തി

You cannot copy content of this page

Light
Dark