പകല്‍ മാന്യനായ തൊഴിലാളി; രാത്രി മിന്നല്‍ കള്ളന്‍; ഒടുവില്‍ കാഞ്ഞങ്ങാട്ട് കെണിയില്‍

 

കാസര്‍കോട്: പകല്‍ ജോലിയും രാത്രി മിന്നല്‍ മോഷണവും പതിവാക്കിയ വിരുതനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി അബ്ദുല്‍ ആബിദിനെ(35)യാണു അറസ്റ്റ് ചെയ്തത്. തുറന്നു കിടക്കുന്ന റിസോര്‍ട്ടുകളിലും വീടുകളിളും ഒരു മിന്നല്‍ പോലെ പാഞ്ഞുകയറി ഊരി വച്ചിട്ടുള്ള സ്വര്‍ണമാലകളും മൊബൈല്‍ ഫോണുകളും നൊടിയിടയില്‍ തട്ടിയെടുത്തു അതെ വേഗതയില്‍ വന്നവഴിയെ ഓടിമറയുകയാണ് ഇയാളുടെ സ്‌റ്റൈല്‍. ഇത്തരത്തില്‍ ഇയാള്‍ക്കെതിരെ ഏഴ് കേസുകള്‍ വയനാട്ടിലുണ്ടെന്നു പൊലീസ് പറഞ്ഞു. ഈ കേസുകളില്‍ വയനാട്ടില്‍ അന്വേഷണം തുടരുന്നതിനിടെ അവിടെനിന്നു മുങ്ങിയ അബ്ദുല്‍ ആബിദ് കാഞ്ഞങ്ങാട്ട് പൊങ്ങുകയും അവിടെ ഒരുവസ്ത്രാലയത്തില്‍ സെയില്‍സ്മാനായി ജോലിയില്‍ ചേരുകയുമായിരുന്നു. കൃത്യവും വിശ്വസനീയവുമായി ജോലിചെയ്തുകൊണ്ടിരുന്ന ഇയാള്‍ ജോലികഴിഞ്ഞു പരമ്പരാഗത തൊഴില്‍ കാഞ്ഞങ്ങാട്ടും തുടരുകയായിരുന്നു. കാഞ്ഞങ്ങാട്ടെ പഴയ കൈലാസ് തിയേറ്ററിനടുത്തെ ഒരു വീട്ടിലും മിന്നല്‍ മോഷണം നടത്തി. പിന്നീട് അമ്മയും കുഞ്ഞും ആശുപത്രിക്കടുത്തെ ഒരു ചെരുപ്പ് കടയില്‍ നിന്ന് 5000 രൂപ വിലവരുന്ന ചെരുപ്പ് മോഷ്ടിച്ചു. അതുമായി മറ്റൊരു മോഷണത്തിനു തയ്യാറെടുക്കുന്നതിനിടയില്‍ അത് മാറ്റാരൊ മോഷ്ടിച്ചിച്ചുവത്രേ. ഇതിനിടയിലും മൊബൈല്‍ കേന്ദ്രീകരിച്ചു വയനാട് പോലീസ് അന്വേഷണം തുടര്‍ന്നുകൊണ്ടിരുന്നു. അന്വേഷണത്തില്‍ അബ്ദുല്‍ ആബിദ് കാഞ്ഞങ്ങാട്ടുണ്ടെന്നു കണ്ടെത്തുകയും തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിലാണ് കഴിഞ്ഞകാല ചരിത്രം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
കണ്ണൂരില്‍ ബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബേക്കല്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; അപകടം മീന്‍വല വാങ്ങി തിരിച്ചുവരവെ; മല്‍സ്യത്തൊഴിലാളിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബേക്കല്‍ വിഷ്ണുമഠം

You cannot copy content of this page