സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; മിയാപദവ് സ്വദേശിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. മിയാപദവ് സ്വദേശി എം മുഹമ്മദലി(40) ആണ് അറസ്റ്റിലായത്. ഭര്‍ത്താവിന്റെ സുഹൃത്ത് തന്നെ ബലാത്സംഗം ചെയ്തുവെന്നു കാണിച്ച് യുവതി കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. യുവതി ശനിയാഴ്ച മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മുഹമ്മദലിയെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page