വൈറലാകാൻ ട്രെയിൻ പുറപ്പെടവേ തൂങ്ങിയാടി, യുവാവിന് കയ്യും കാലും നഷ്ടമായി

 

അതിവേഗം പായുന്ന ട്രെയിനിൽ ചാടിക്കയറുന്ന വീഡിയോ പകർത്തിയ വൈറലായ യുവാവിന് മറ്റൊരു വീഡിയോ എടുക്കുന്നതിനിടെ കൈയും കാലും നഷ്ടമായി. മുംംബെ വാഡാല സ്വദേശിയായ ഫർഹത്ത് ഷെയ്ഖാനാണു ഈ ദുരവസ്ഥ. കഴിഞ്ഞ മാർച്ച് ഏഴിനാണ് ഫർഹത്ത് അസം ഷെയ്ഖ് ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്ന സാഹസിക വിഡിയോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ റീൽസ് വൈറലായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട ആർ.പി.എഫ് അജ്ഞാതനായ യുവാവിനെ​തിരെ കേസെടുത്ത് അ​ന്വേഷണം ആരംഭിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവായ ഫർഹത്ത് ഷെയ്ഖിനെ കണ്ടെത്തുന്നത്. വീട് ​കണ്ടെത്തി കേസെടുക്കാൻ ആർ.പി.എഫ് സംഘമെത്തിയപ്പോഴാണ് ഫർഹത്തിന്റെ ജീവിതം ആകെ മാറിയത് കണ്ടെത്തുന്നത്. വൈറലായ വിഡിയോക്ക് ശേഷം മറ്റൊരു സ്റ്റേഷനിൽ നിന്നും സമാനമായ രീതിയിൽ വിഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് അപകടത്തിൽപെട്ടു. യുവാവിന്റെ ഒരു കൈയും കാലും ആ അപകടത്തിൽ നഷ്ടമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page