വിദ്യാലയങ്ങളില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിന്‌ ഭരണാനുമതി

0
415

കാസസര്‍കോട്‌: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ്‌ ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക്‌ പുതിയ കെട്ടിട നിര്‍മ്മാണത്തിന്‌ ഭരണാനുമതിയായി. എ.ജി.എച്ച്‌.എസ്‌.കോടോത്ത്‌, വി.പി.പി.എം.കെ.പി.എസ്‌.ജി.എച്ച്‌.എസ്‌ തൃക്കരിപ്പൂര്‍, ജി.ഡബ്ല്യൂ.എല്‍.പി.എസ്‌ മഞ്ചേശ്വരം, ജി.എച്ച്‌.എസ്‌.എസ്‌ പള്ളിക്കര, ജി.എല്‍.പി.എസ്‌ തവനത്ത്‌ എന്നീ 5 സ്‌കൂളുകള്‍ക്കാണ്‌ കെട്ടിട നിര്‍മ്മാണത്തിനായി അനുമതി ലഭിച്ചിട്ടുളളത്‌. 1600 ഓളം കുട്ടികള്‍ പഠിക്കുന്ന വി.പി.പി.എം.കെ.പി.എസ്‌ ജി.എച്ച്‌.എസ്‌ തൃക്കരിപ്പൂരിനും എ.ജി.എച്ച്‌.എസ്‌.കോടോത്തിനും കിച്ചണ്‍ സ്റ്റോക്ക്‌ നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപ വീതമാണ്‌ വകയിരുത്തിയിട്ടുളളത്‌. ഒരു കുക്കിംഗ്‌ റൂം, സ്റ്റോര്‍ റൂം, വരാന്ത എന്നിവ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കിച്ചണ്‍ ബ്ലോക്ക്‌ നിര്‍മ്മാണം 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ജി.എച്ച്‌.എസ്‌.എസ്‌. പള്ളിക്കരയ്‌ക്ക്‌ പുതിയ സയന്‍സ്‌ ലാബ്‌ ബ്ലോക്കിനായി 30 ലക്ഷം രൂപയാണ്‌ വകയിരുത്തിയിട്ടുളളത്‌. നിലവില്‍ 647 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആവശ്യസൗകര്യത്തോടെയുളള സയന്‍സ്‌ ലാബ്‌ ഇല്ല. ഒരു വര്‍ഷം കൊ്‌ പൂര്‍ത്തിയാക്കുന്ന ഈ കെട്ടിടത്തിന്‌ 7 മീറ്റര്‍ വീതം നീളവും വീതിയും ഉളള ലാബ്‌ മുറികളും 2 ക്ലാസ്‌ റൂമുകളും ഉള്‍പ്പെടുത്താനാണ്‌ തീരുമാനിച്ചിട്ടുളളത്‌. നിലവില്‍ സൗകര്യപ്രദമായ കളിസ്ഥലം പോലും ഇല്ലാത്ത ജി.എല്‍പി.എസ്‌ തവനത്ത്‌ സ്‌കൂളിന്‌ ഒരു ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ നിര്‍മ്മാണത്തിനായി 6 ലക്ഷം രൂപയാണ്‌ വകയിരുത്തിയിട്ടുളളത്‌. 6 മാസം കൊണ്ട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കാവുന്ന മേല്‍ പദ്ധതി കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്‌ അനിവാര്യമാണ്‌ എന്ന്‌ ജില്ലാ കളക്‌ടര്‍ ഡോ.ഡി. സജിത്ത്‌ ബാബു അറിയിച്ചു.
ജി.ഡബ്ല്യൂ.എല്‍.പി.എസ്‌.മഞ്ചേശ്വരം സ്‌കൂളില്‍ 5 ക്ലാസ്‌ റൂമുകളോട്‌ കൂടിയ ഒരു കെട്ടിട നിര്‍മ്മാണത്തിനായി 85.70 ലക്ഷം രൂപയാണ്‌ വകയിരുത്തിയിട്ടുളളത്‌. 100 ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന മേല്‍ സ്‌കൂള്‍ ഫിഷറീസ്‌ വില്ലേജായ ബങ്കരമഞ്ചേശ്വറില്‍ ആണ്‌ സ്ഥിതിചെയ്യുന്നത്‌. പൂര്‍ണമായും കന്നഡമീഡിയം ആയിട്ടുളളള സംസ്ഥാനത്തെ ഏക സ്‌കൂള്‍ ആയ ജി.ഡബ്ല്യൂ.എല്‍.പി.എസ്‌ മഞ്ചേശ്വരത്തിന്റെ നിലവിലെ കെട്ടിടത്തിന്‌ കുട്ടികള്‍ക്ക്‌ ആവശ്യമായ ക്ലാമുറികളോ മറ്റ്‌ സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ല. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ വിഹിതമായി 15.00 ലക്ഷം രൂപ ജി.ഡബ്ല്യൂ.എല്‍.പി.എസ്‌.മഞ്ചേശ്വരം സ്‌കൂളിലെ പുതിയ കെട്ടിട നിര്‍മ്മാണത്തിന്‌ അനുവദിച്ചിട്ടു്‌. ബാക്കി 70.70 ലക്ഷം രൂപ കാസറഗോഡ്‌ വികസന പാക്കേജില്‍ നിന്നും അനുവദിക്കും. പൊതുമരാമത്ത്‌ കെട്ടിട വിഭാഗവും എല്‍ എസ്‌ ജി ഡി എഞ്ചിനീയറിംഗ്‌ വിഭാഗവുമാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കെട്ടിടം പണി ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകുമെന്ന്‌ കാസറഗോഡ്‌ വികസന പാക്കേജ്‌ സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY